വാട്ട്സ്ആപ്പ് പണിപറ്റിച്ചു; പല ഉപയോക്താക്കളും 'ഓണ്‍ലൈനില്‍' നിന്നും അപ്രത്യക്ഷം.!

Web Desk   | Asianet News
Published : Jun 20, 2020, 09:29 AM ISTUpdated : Jun 20, 2020, 09:33 AM IST
വാട്ട്സ്ആപ്പ് പണിപറ്റിച്ചു; പല ഉപയോക്താക്കളും 'ഓണ്‍ലൈനില്‍' നിന്നും അപ്രത്യക്ഷം.!

Synopsis

നിങ്ങള്‍ ഓണ്‍ലൈനില്‍ സാന്നിധ്യം മനസിലാക്കാനും, എപ്പോള്‍ അവസാനമായി വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ലാസ്റ്റ് സീന്‍. 

ദില്ലി: വാട്ട്സ്ആപ്പില്‍ പുതിയ പ്രശ്നം ഉടലെടുത്തതായി റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ലാസ്റ്റ് സീന്‍ സെറ്റിംഗ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയതായി ലോകത്തിന്‍റെ പലഭാഗത്ത് നിന്നും പരാതി ഉയരുന്നത്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ എപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുന്ന, ലാസ്റ്റ് സീന്‍ സെറ്റിംഗാണ് ഉപയോക്താവ് മാറ്റാതെ തന്നെ മാറിയത് എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഈ പ്രശ്നം കണാപ്പെടാന്‍ തുടങ്ങിയത്.

നിങ്ങള്‍ ഓണ്‍ലൈനില്‍ സാന്നിധ്യം മനസിലാക്കാനും, എപ്പോള്‍ അവസാനമായി വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ലാസ്റ്റ് സീന്‍. നിങ്ങളുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ കാണപ്പെടുക,എന്നാല്‍ പലരുടെയും ഈ സംവിധാനം അപ്രത്യക്ഷമായതോടെയാണ് പലരും കാര്യം അന്വേഷിച്ചത്. 

ഇതിനായി  സെറ്റിംഗ്സ് ഓപ്ഷനിലെ അക്കൌണ്ട് ഓപ്ഷനില്‍ ലാസ്റ്റ് സീന്‍- എടുത്ത് നോക്കിയപ്പോള്‍ ഇതില്‍ 'നോബഡി' സെലക്ട് ചെയ്തതാണ് പലരും കണ്ടത്. പലരും മുന്‍പ് 'എവരിബഡി', ' മൈ കോണ്‍ടാക്റ്റ്' എന്നീ ഓപ്ഷനുകളാണ് സെലക്ട് ചെയ്തിരുന്നത് എന്ന് ഉറപ്പിച്ച് പറയുന്നു.

ട്വിറ്ററിലാണ് ഇത് സംബന്ധിച്ച് പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പക്ഷെ പ്രശ്നം നിലനില്‍ക്കുന്നു എന്നാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോസ്റ്റുകള്‍ വെളിവാക്കുന്നത്.
 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?