5ജി ഇന്ത്യയില്‍ എത്തിയാല്‍ ഏറ്റവും മാറ്റം വരാന്‍ പോകുന്ന മേഖല ഇതാണ്.!

By Web TeamFirst Published Aug 25, 2022, 4:29 PM IST
Highlights

രാജ്യത്തെ വിവിധ സ്റ്റാർട്ട് അപ്പ് ജീവനക്കാരെയാണ് ഒഴിവുകളിലേക്ക് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.  

ദില്ലി: വൻ തൊഴിലവസരങ്ങളുമായി ആണ് 5ജി എത്തുന്നതെന്ന് സൂചന. 15,000 മുതൽ 20,000 പേരുടെ ഒഴിവുകൾ  ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ഒഴിവുകൾ നികത്താനുള്ള നടപടികൾ ഉണ്ടാകും. 5 ജി സേവനങ്ങൾ അധികം വൈകാതെ എത്തും. അങ്ങനെയെങ്കിൽ ഡിസംബറോടുകൂടി ഇതിലെ മൂന്നിലൊന്ന് ഒഴിവുകൾ നികത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

രാജ്യത്തെ വിവിധ സ്റ്റാർട്ട് അപ്പ് ജീവനക്കാരെയാണ് ഒഴിവുകളിലേക്ക് ടെലികോം കമ്പനികൾ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.  2020 ജനുവരി മുതൽ നോക്കിയാൽ ഏകദേശം 23,000 പേർക്കാണ് സ്റ്റാർട്ട് അപ്പ് മേഖലയിൽ തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇ ടി ടെലികോമിന്റെതാണ് ഈ റിപ്പോർട്ട്. 

ജോലി സ്ഥിരതയ്ക്ക് വേണ്ടി പരമ്പരാഗത കമ്പനികളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും മാറാൻ ശ്രമിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനികളിലെ ജീവനക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 40,000-ഓളം സ്റ്റാർട്ട് അപ്പ് ജീവനക്കാരാണ് ഇത്തരത്തിലുള്ളത്. 

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോണ്‍ വാങ്ങണമോ?; ചോദ്യങ്ങള്‍ക്ക് ഇതാ ഉത്തരം

കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ടെലികോം കമ്പനികളിൽ നിന്നും പോയിട്ടുള്ളത് അനവധി ജീവനക്കാരാണ്.ഇത് കൂടി കണക്കിലെടുത്ത് വരുന്ന രണ്ടു വർഷക്കാലവും ടെലികോം മേഖലയിൽ നിയമനങ്ങൾ ഉണ്ടാകുമെന്നാണ് തൊഴിൽ നിയമന സ്ഥാപനങ്ങളുടെ നി​ഗമനം. ക്ലൗഡ് കംപ്യൂട്ടങ് വിദഗ്ദർ, യൂസർ എക്‌സ്പീരിയൻസ് ഡിസൈനർമാർ, സൈബർ സെക്യൂരിറ്റി സ്‌പെഷ്യൽസ്റ്റുകൾ, ഡാറ്റാ സയൻസ്, ഡാറ്റ അനലറ്റിക്‌സ് വിദഗ്ദർ ഇവരെയായിരിക്കും തുടക്കത്തിൽ എടുക്കുക. 15000 അവസരങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടാകും. ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, സൈബർ സെക്യൂരിറ്റി, എന്നീ മേഖലകളിലും തൊഴിലവസരങ്ങൾ ഉണ്ടാകും. 

5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. കൂടാതെ എയർടെല്ലും സെപ്തംബർ തുടക്കത്തോടെ  അവരുടെ 5ജി സേവനങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. കഴിഞ്ഞ ദിവസം ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. 

നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്.20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയിരിക്കുന്നത്.

ജിയോയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ എത്തുന്നു; അത്ഭുതപ്പെടുത്താന്‍ പോകുന്ന കാര്യങ്ങള്‍ ഇങ്ങനെ

click me!