കാണുന്നതൊന്നും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ; ഡീപ്പ് ഫേക്കുകള്‍ സൈബര്‍ ലോകം വാഴുന്നു.!

By Web TeamFirst Published Oct 20, 2019, 2:13 PM IST
Highlights

വലിയ ആളുകള്‍ തന്നെ ഡീപ്പ് ഫേക്ക് ലൈംഗിക വീഡിയോകള്‍ കാണുവാന്‍ ഉണ്ട് എന്നതിനാല്‍ ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിനെതിരെ വലിയതോതിലുള്ള നടപടികള്‍ എടുക്കാന്‍ സാധിക്കുന്നുമില്ല, സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് സിഇഒ ജോര്‍ജിയോ പാട്രിനി പറയുന്നു

ന്യൂയോര്‍ക്ക്: യഥാര്‍ത്ഥ്യം ഏത്, വ്യാജന്‍ ഏത് എന്ന് തിരിച്ചറിയാത്തവിധം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ തയ്യാറാകുന്ന വ്യാജ വീഡിയോകളാണ് ഡീപ്പ് ഫേക്ക് വീഡിയോകള്‍. എഐ സാങ്കേതിക വിദ്യയുടെ പുതിയ ആപത്ത് എന്ന് വിളിക്കപ്പെടുന്ന ഈ രീതിയിലുള്ള വീഡിയോകള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നെതര്‍ലാന്‍റ് ആസ്ഥാനമാക്കിയ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തില്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളില്‍ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്.

വലിയ ആളുകള്‍ തന്നെ ഡീപ്പ് ഫേക്ക് ലൈംഗിക വീഡിയോകള്‍ കാണുവാന്‍ ഉണ്ട് എന്നതിനാല്‍ ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിനെതിരെ വലിയതോതിലുള്ള നടപടികള്‍ എടുക്കാന്‍ സാധിക്കുന്നുമില്ല, സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് സിഇഒ ജോര്‍ജിയോ പാട്രിനി പറയുന്നു. 

വീഡിയോ, ഓഡിയോ കണ്ടന്‍റുകള്‍ ഒരിക്കലും കളവല്ലെന്ന പരമ്പരഗതമായ മനുഷ്യന്‍റെ വിചാരം പൂര്‍ണ്ണമായും തകരുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് പഠനം പറയുന്നു.  ഡീപ്ഫേക്ക് അശ്ലീല വിഡിയോകൾ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ പഠനത്തിന്‍റെ ഭാഗമായി ഡീപ്പ് ട്രൈസ് പരിശോധിച്ചു.

ഏഴു മാസത്തിനിടെ ഡീപ്ഫേക്ക് വീഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. 7 മാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകളാണ്. വിദഗ്ധരല്ലാത്തവർക്ക് ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനുള്ള തടസ്സം കുറയ്ക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും വർധനയും വൻ വെല്ലുവിളിയാണ്. ഡീപ്ഫേക്കുകൾ രാഷ്ട്രീയ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

വ്യാജ വീഡിയോകൾക്ക് 13.4 കോടി സന്ദര്‍ശകരെയാണ് ഈ സൈറ്റുകള്‍ക്ക് കുറഞ്ഞകാലത്തില്‍ ലഭിച്ചത്.  വ്യൂവർഷിപ്പിലെ ഈ കുതിപ്പ് വെബ്‌സൈറ്റുകളെ കൂടുതൽ ഡീപ്‌ഫേക്ക് അശ്ലീല വീഡിയോകൾ സൃഷ്ടിക്കുന്നതിനും ഹോസ്റ്റു ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. മുന്‍നിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്സ് വിഡിയോകൾ നിർമിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ മാഫിയയായി ഇത് വിപൂലീകരിക്കപ്പെടുന്നു എന്നാണ് പഠനം പറയുന്നത്. 

അതേ സമയം ഡീപ്പ് ഫേക്കുകളെ നേരിടാന്‍ വലിയ തോതിലുള്ള ഗവേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത് മൈക്രോസോഫ്റ്റ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), മറ്റ് സ്ഥാപനങ്ങൾ ഫെയ്സ്ബുക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുന്ന ഓപ്പൺ സോഴ്‌സ് ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിന് 10 മില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു.

click me!