5 ജിബി സൗജന്യ ഡാറ്റ നല്‍കി എയര്‍ടെല്‍; ലഭിക്കാന്‍ ചെയ്യേണ്ടത്

Web Desk   | Asianet News
Published : Dec 01, 2020, 08:11 AM IST
5 ജിബി സൗജന്യ ഡാറ്റ നല്‍കി എയര്‍ടെല്‍; ലഭിക്കാന്‍ ചെയ്യേണ്ടത്

Synopsis

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം, പുതിയ ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റാ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. 

5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കോ ആണ് ഈ സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നത്. ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഇത് ഡൗണ്‍ലോഡ് ചെയ്യാം. 

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം, പുതിയ ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് 72 മണിക്കൂറിനുള്ളില്‍ ഡേറ്റാ ലഭ്യമാകും. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. കൂടാതെ, ഉപയോക്താക്കള്‍ക്ക് സൗജന്യമായി 5 ജിബി ഡേറ്റ കൂപ്പണുകള്‍ ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്ത 4 ജി ഉപയോക്താക്കളാണെങ്കില്‍ അവരുടെ സൗജന്യ 2 ജിബി ഡേറ്റയില്‍ നിന്നും ഒഴിവാക്കും. 

സൗജന്യ കൂപ്പണുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു എസ്എംഎസ് അറിയിപ്പ് നല്‍കും. ഒപ്പം, ആപ്പിന്റെ മൈ കൂപ്പണ്‍ വിഭാഗം പരിശോധിക്കാനും കഴിയും. ക്രെഡിറ്റ് ദിവസം മുതല്‍ 90 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് 1 ജിബി കൂപ്പണുകള്‍ റിഡീം ചെയ്യാന്‍ കഴിയും, കൂടാതെ 1 ജിബി കൂപ്പണ്‍ റിഡീം ചെയ്തുകഴിഞ്ഞാല്‍, അത് മൂന്ന് ദിവസത്തേക്ക് വാലിഡിറ്റിയുമുണ്ടാവും. 

ഇതിനു പുറമേ എയര്‍ടെല്ലിന് വേറെയും സൗജന്യങ്ങളുണ്ട്. 598 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ താങ്ക് ആപ്പ് വഴി 6 ജിബി ഡേറ്റ സൗജന്യമായി നല്‍കുന്നു. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 598 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ആറ് 1 ജിബി കൂപ്പണുകള്‍ ലഭിക്കും. 399 രൂപയോ അതില്‍ കൂടുതലോ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് എയര്‍ടെല്‍ 4 ജിബി സൗജന്യ ഡേറ്റ കൂപ്പണുകള്‍ നല്‍കുന്നു. ഈ പ്ലാനുകളെല്ലാം എയര്‍ടെല്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യണം. 

ഡേറ്റകള്‍ക്കു കൂടാതെ എയര്‍ടെല്ലിന് വേറെയും നിരന്തരമായ ഓഫര്‍ ഉണ്ട്. അവിടെ ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പ്രോഗ്രാമിലൂടെ മൂന്ന് മാസത്തേക്ക് സൗജന്യ യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു. ഈ ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാത്ത എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ റിഡീം ചെയ്യാനും കഴിയും. പ്രമോഷണല്‍ ഓഫര്‍ 2021 മെയ് 22 നകം റിഡീം ചെയ്യണം. സൈന്‍ഇന്‍ ചെയ്യുന്നതിന് ഗൂഗിള്‍ അക്കൗണ്ടും ഇമെയില്‍ വിശദാംശങ്ങളും ആവശ്യമാണ്, കൂടാതെ മൂന്ന് മാസത്തെ പ്രൊമോഷണല്‍ കാലയളവിനുശേഷം ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യും.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ