പുതിയ കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍

Published : Apr 29, 2019, 01:43 PM IST
പുതിയ കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍

Synopsis

48 രൂപയുടെ ഓഫറില്‍ 3ജിബി 4ജിയോ, 3ജിയോ ലഭിക്കും.  എന്നാല്‍ 98 രൂപയ്ക്ക് ലഭിക്കുന്ന ഡാറ്റയുടെ പരിധി 6ജിബിയാണ്. 28 ദിവസത്തേക്കാണ് വാലിഡിറ്റി. 

ദില്ലി: എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പുതിയ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു. 48,98 രൂപയുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ എല്ലാ ടെലികോം സര്‍ക്കിളുകളിലെ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. എയര്‍ടെല്ലിന്‍റെ സൈറ്റില്‍ ഈ പ്ലാനിന്‍റെ വിവരങ്ങള്‍ ഇല്ലെങ്കിലും മറ്റ് മൂന്നാംപാര്‍ട്ടി റീചാര്‍ജ് ആപ്പുകളില്‍ ഈ ഓഫറുകള്‍ കാണപ്പെടുന്നു എന്നാണ് എന്‍ഡിടിവി 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

48 രൂപയുടെ ഓഫറില്‍ 3ജിബി 4ജിയോ, 3ജിയോ ലഭിക്കും.  എന്നാല്‍ 98 രൂപയ്ക്ക് ലഭിക്കുന്ന ഡാറ്റയുടെ പരിധി 6ജിബിയാണ്. 28 ദിവസത്തേക്കാണ് വാലിഡിറ്റി. 98 പ്ലാനിന് ഒപ്പം ദിവസം 10 നാഷണല്‍ എസ്എംഎസ് ഫ്രീയുണ്ട്. ദിവസവും വലിയ ഡാറ്റ ഉപയോഗം ഇല്ലാത്തവരെ ഉദ്ദേശിച്ചാണ് ഇരു പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിക്കുന്നത്.

അതേ സമയം 248 പ്ലാന്‍ ഈ മാസം ആദ്യം അവതരിപ്പിച്ചിരുന്നു. 1.4 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ദിവസവും ലഭിക്കും. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ചെയ്യാം. ദിവസം 100 എസ്എംഎസും ലഭിക്കും. ഓഫര്‍ വാലിഡിറ്റി 28 ദിവസമാണ്.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ