സമാനതകളില്ലാത്ത സാന്നിദ്ധ്യം, നെറ്റ്‌വർക്കില്‍ എന്നും മുന്നില്‍ "എയർടെൽ"

By Web TeamFirst Published Apr 30, 2020, 12:37 PM IST
Highlights

ഉപയോക്താക്കളുടെ മൊബൈൽ അനുഭവം വിശകലനം ചെയ്തുള്ള ആഗോള മാനദണ്ഡമായ ഓപ്പൺസിഗ്നലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വീഡിയോ, വോയ്സ്അപ്ലിക്കേഷൻ , ഡൗൺലോഡ് വേഗത, ലേറ്റൻസി എന്നിവയിൽവ്യക്തമായ മുന്നേറ്റം നേടിയിരിക്കുകയാണ് എയർടെൽ.

ന്ത്യയൊട്ടാകെ ഏകദേശം മൂന്നിലൊന്ന് ഭാഗത്തും മൊബൈൽഫോണുകളിലൂടെ ഇന്‍റര്‍നെറ്റ് ലഭ്യമാണ്. ഇന്ത്യ പോലുള്ള വലിയ ഒരു രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് എത്രമാത്രം ഫലപ്രദമാണ് എന്നതാണ് ഈ കണക്ക് തെളിയിക്കുന്നത്. ധാരാളം കണക്ഷനുകളുള്ള വ്യത്യസ്ത നെറ്റ്‌വർക്കുകൾ എങ്ങനെപ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ, ഉപഭോക്തൃ മൊബൈൽ അനുഭവം വിശകലനം ചെയ്യുന്നതിനുള്ള  ആഗോള മാനദണ്ഡമായ ഓപ്പൺ സിഗ്നൽ മാസങ്ങളായി വിവിധപരിശോധനകൾ നടത്തിവരുകയാണ്. 

വീഡിയോസ്ട്രീമിംഗിന്‍റെ ഗുണനിലവാരം, നെറ്റ്‌വർക്ക് കവറേജ്, ഡൗൺലോഡ് വേഗത മുതലായ വിവിധ പാരാമീറ്ററുകളാണ് ഓപ്പൺസിഗ്നൽ പരിഗണിക്കുന്നത്. ഉപയോക്താക്കളുടെ മൊബൈൽ അനുഭവം വിശകലനം ചെയ്തുള്ള ആഗോള മാനദണ്ഡമായ ഓപ്പൺസിഗ്നലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം വീഡിയോ, വോയ്സ്അപ്ലിക്കേഷൻ , ഡൗൺലോഡ് വേഗത, ലേറ്റൻസി എന്നിവയിൽവ്യക്തമായ മുന്നേറ്റം നേടിയിരിക്കുകയാണ് എയർടെൽ. 7-ൽ 4 പാരാമീറ്ററുകളിൽ എയർടെൽ വ്യക്തമായി വിജയിയായി.

വീഡിയോ അനുഭവം

കഴിഞ്ഞമാസങ്ങളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺപ്രൈം, യൂട്യൂബ് തുടങ്ങിയവയിൽസമയംചിലവഴിച്ചവരാവുംനമ്മളിൽ  ഭൂരിപക്ഷവും. സ്മാർട്ട്‌ഫോൺ സ്ക്രീനുകളിലൂടെതന്നെ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനാൽ മൊബൈൽ നെറ്റ്‌വർക്ക് നിര്‍ണ്ണായകമാണ്.  മികച്ച നെറ്റ്‌വർക്കിലൂടെ മികച്ച ദ്യശ്യാനുഭവം ഉറപ്പാക്കാൻ  ഓപ്പൺസിഗ്നലിന് നിങ്ങളെ സഹായിക്കാനാകും. വീഡിയോ ലോഡിംഗ് ടൈം, സ്റ്റാളിംഗ് നിരക്കുകള്‍, ദ്യശ്യമികവ് എന്നിവ കണക്കിലെടുത്തുള്ള 100 പോയിന്‍റ് സ്കെയില്‍ മികച്ചറേറ്റിംഗോടെ എയർടെൽ വിജയിച്ചു. 

മറ്റ്  നെറ്റ്‌വർക്കുകളെ അപേക്ഷിച്ച്  നെറ്റ്‌വർക്കിംഗ് സേവനത്തില്‍ മുന്‍പന്തിയിലാണ് എയര്‍ടെല്‍.   ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, മൊബൈൽ ഡാറ്റ ഉപയോഗിച്ച് അവരുടെ ഫോണുകളിൽ വീഡിയോകൾ സ്ട്രീം ചെയ്യുമ്പോൾ മികച്ച വേഗത ഉറപ്പാക്കുന്ന ഗുണകരമായ നെറ്റ്‌വർക്ക് എയർടെൽ ഉറപ്പാക്കുന്നത്.

വോയ്‌സ് അപ്ലിക്കേഷൻ

ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ അപ്ലിക്കേഷനുകളിൽ കോളുകൾ വിളിക്കുന്നവരാവും നമ്മളിൽഭൂരിപക്ഷം ആളുകളും. ലോക്ക്ഡൗണ് അയതിനാൽ തന്നെ വീടിനുള്ളിലിരിക്കുന്ന ആളുകളെല്ലാം പതിവിലും കൂടുതൽ ഈ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ പലപ്പോഴും മോശം നെറ്റ്‌വർക്ക്  കോൾഡ്രോപ്പുകളും ഉപയോക്താക്കളെ ശരിക്കും ബാധിക്കാറുണ്ട്.  ഇവിടെയാണ് മികച്ച  സേവനം എയർടെൽ ഉറപ്പാക്കുന്നത്. 

ഓപ്പൺസിഗ്നലിന്‍റെ റിപ്പോർട്ടുകൾ പ്രകാരം  100 ൽ 75.5 പോയിന്‍റാണ് എയര്‍ടെല്‍ നേടിയത്. കോളിന് ശേഷം ആളുകൾ എത്രമാത്രം സംതൃപ്തരാണെന്നും, മറ്റെ വ്യക്തിയെ കൃത്യമായി കേൾക്കാനും മനസിലാക്കാനുംഅവർക്ക് കഴിയുന്നുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് കോളുകളുടെ ഗുണനിലവാരം ഓപ്പൺസിഗ്നൽ വിലയിരുത്തിയത്.

ഡൗൺലോഡ് വേഗത

ഓപ്പൺസിഗ്‌നലിന്‍റെ റിപ്പോർട്ട് പ്രകാരം വേഗതയേറിയ മൊബൈൽ ഇന്‍റര്‍നെറ്റ് വേഗത എന്ന വാഗ്ദാനമാണ് എയർടെൽ ഉറപ്പാക്കുന്നത്. പുതിയ  കണക്ക്പ്രകാരം ശരാശരി വേഗത 10.1 എംബിപിഎസ് ആണ്. ബഫറിംഗ് കൂടാതെ ഒരേ സമയം എച്ച്ഡി വീഡിയോകൾ കാണുവാൻ കഴിയും. 3 ജി, 4 ജി വിഭാഗത്തിലും ഡൗൺലോഡ് സ്പീഡില്‍  വ്യക്തമായി മോൽക്കൈ നേടാൻ എയർടെല്ലിനായി. നിങ്ങൾഒരു എയർടെൽ ഉപയോക്താവാണെങ്കിൽ ശരിയായ ഒരുതെരഞ്ഞെടുപ്പാണ് നിങ്ങൾ നടത്തിയിരിക്കുന്നത്.

ലേറ്റൻസിഅനുഭവം

പബ്ജിയടക്കമുള്ള ഓൺലൈൻഗെയിമുകൾ കളിക്കുമ്പോൾ നിർണായകനിമിഷങ്ങളിലാവാം നെറ്റ്‌വർക്ക് തകരാര്‍ മൂലം ഗെയിം തന്നെ മാറിമറിയുന്നത്. ഇവിടെയാണ്  മൊബൈൽ ഉപയോക്താക്കൾക്ക്  മികച്ച അനുഭവം നൽകുന്നതിന് എയർടെൽ രംഗത്തെത്തിയിരിക്കുന്നത്. മൊബൈൽ കണക്ഷനുകളിൽ തത്സമയ ആശയവിനിമയങ്ങളും ഗെയിമിംഗ്അപ്ലിക്കേഷനുകളും എങ്ങനെപ്രവർത്തിക്കുന്നുവെന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാനഘടകമാണ് ലേറ്റൻസി. 

ഒരു നെറ്റ്‌വർക്കിന്റെ പ്രതികരണസമയമാണ് ഇതിലൂടെകണക്കാക്കുന്നത്.  ഈ വിഭാഗത്തിൽ എയർടെല്ലാണ് മുന്‍പന്തിയില്‍.  എതിരാളികളെ മറികടന്ന് ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത നെറ്റ്‌വർക്കാണ് എയർടെൽസമ്മാനിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്താവിന്  മികച്ച സേവനം നൽകി സമാനകളില്ലാത്ത നെറ്റ്‌വർക്കാണ് എയര്‍ടെല്‍ ഉറപ്പാക്കുന്നത്.

 

click me!