Alphabet CEO Pichai : സുന്ദര്‍ പിച്ചെയെ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവ്

By Web TeamFirst Published Dec 31, 2021, 9:35 AM IST
Highlights

 ജൂണ്‍ 2020 ഫയല്‍ ചെയ്ത കേസിലാണ് ഗൂഗിള്‍ അടക്കമുള്ള കമ്പനിയുടെ മേധാവിയെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജി റൂളിംഗ് നല്‍കിയത്. 

സന്‍ഫ്രാന്‍സിസ്കോ: സ്വകാര്യത ലംഘനം ആരോപിച്ചുള്ള കേസില്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ മേധാവി സുന്ദര്‍ പിച്ചെയെ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവ്. ജൂണ്‍ 2020 ഫയല്‍ ചെയ്ത കേസിലാണ് ഗൂഗിള്‍ അടക്കമുള്ള കമ്പനിയുടെ മേധാവിയെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കാലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജി റൂളിംഗ് നല്‍കിയത്. 

ഗൂഗിള്‍ ബ്രൗസിംഗില്‍ വളരെ മികച്ച സ്വകാര്യത നല്‍കുന്ന മോഡാണ് 'ഇന്‍കോഹിഷ്യന്‍റെ' (Incognito) മോഡ്. എന്നാല്‍ ഈ മോഡില്‍ സെര്‍ച്ച് ചെയ്താലും ഉപയോക്താവിന്‍റെ ചില വിവരങ്ങള്‍ ഗൂഗിള്‍ കൈക്കലാക്കുന്നു എന്ന ആരോപണത്തിലാണ് കേസ് വന്നിരിക്കുന്നത്. 

പേര് വെളിപ്പെടുത്താത്ത പരാതിക്കാരന്‍റെ കേസ് അനുസരിച്ച്, ഗൂഗിള്‍ മേധാവിയായ പിച്ചെയ്ക്ക് ഈ സ്വകാര്യത ലംഘനത്തെക്കുറിച്ച് വ്യക്തിപരമായി അറിവുണ്ടായിരുന്നു എന്ന് ആരോപിക്കുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ഉത്തരവ് എന്നാണ് യുഎസ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് വിധി പുറത്തുന്നത്.

അതേ സമയം പുതിയ നിര്‍ദേശത്തോടെ പ്രതികരിച്ച ഗൂഗിള്‍ വക്താവ്, തീര്‍ത്തും അനാവശ്യമായ കാര്യമാണ് പിച്ചെയെ ഈ കേസില്‍ ചോദ്യം ചെയ്യുന്നത് എന്ന് പ്രതീകരിച്ചു. ഈ വിഷയത്തില്‍ ന്യായമായ ആശങ്കയാണ് പരാതിക്കാരന്‍ ഉയര്‍ത്തുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അതിനോട് പ്രതികരിക്കും. ഈ വിഷയത്തില്‍ നിയമപരമായ പ്രതിരോധം തുടരുമെന്നും ഗൂഗിള്‍ വക്താവ് ജോസ് കസ്റ്റാഡ പ്രതികരിച്ചു.

click me!