ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു; ഗംഭീര ഓഫറുകള്‍ അറിയാം.!

Published : Oct 08, 2023, 02:14 PM IST
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു; ഗംഭീര ഓഫറുകള്‍ അറിയാം.!

Synopsis

ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് ഒരുക്കിയിട്ടുണ്ട്.

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍സവകാല ആഘോഷമായ ആമസോണ്‍  ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു, പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ടാണ് 8 മുതല്‍ ഓഫറുകള്‍  ആരംഭിച്ചത്. ആമസോണില്‍  വലിയ ഡീലുകള്‍, ബിഗ് സേവിംഗ്‌സ് , ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023-ന്റെ ദിവസങ്ങളില്‍ സാംസങ് സ്മാര്‍ട്ട്‌ഫോണുകളും അപ്ലയന്‍സുകളും, ഇന്റല്‍ ലാപ്‌ടോപ്പുകള്‍, സോണി പ്ലേസ്റ്റേഷന്‍ 5, ലാക്മെ, മേബെല്ലൈന്‍, ഹൈസെന്‍സില്‍ നിന്നുള്ള ടെലിവിഷനുകള്‍, എല്‍ജി അപ്ലയന്‍സുകള്‍, സര്‍ഫ് എക്‌സല്‍, കംഫര്‍ട്ട്, വിം, ഹോര്‍ലിക്സ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള മികച്ച മൂല്യമുള്ള ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, EMI ഇടപാടുകള്‍ എന്നിവയില്‍ 10% ഉടനടി നല്‍കുന്ന കിഴിവ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ നോ-കോസ്റ്റ് EMI, മറ്റ് പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ആവേശകരമായ ഓഫറുകള്‍ എന്നിവയും അവയ്ക്ക് പുറമേ മറ്റനവധി ഓഫറുകളും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭ്യമാണ്.

ആമസോണ്‍ പേ ലേറ്റര്‍  സൗകര്യം പ്രയോജനപ്പെടുത്തി, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 1 ലക്ഷം വരെയുളള തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നതിനും അടുത്ത മാസം പണം തിരികെയടയ്ക്കുന്നതിനും സൗകര്യമൊരുക്കിക്കൊണ്ട് ഉടനടിയുളള ക്രെഡിറ്റ് ലഭിക്കും. ലൈഫ്ടൈം ഫ്രീ  ആമസോണ്‍ പോ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക്  5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും നേടാം. എക്സ്ചേഞ്ചുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഉല്‍സവകാല ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാക്കും, ഒപ്പം Amazon ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ 10% വരെ ക്യാഷ്ബാക്കും.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ