കൊവിഡ് കൂടുന്നു: ആമസോണ്‍ പ്രൈം ഡേ വില്‍പ്പന മാറ്റിവച്ചു

By Web TeamFirst Published May 8, 2021, 2:58 PM IST
Highlights

സിഎന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും കാനഡയിലും ആസമോണ്‍ പ്രൈംഡേ വില്‍പ്പന നീട്ടിവച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

മുംബൈ: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായത് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തും ബാധിക്കുന്നു. ആമസോണ്‍ ഇന്ത്യ തങ്ങളുടെ വാര്‍ഷിക പ്രൈം ഡേ വില്‍പ്പന മാറ്റവച്ചു. ദിവസവും 4 ലക്ഷത്തോളം കൊവിഡ് രോഗബധിതര്‍ ഉണ്ടാകുകയും കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന അവസ്ഥയിലാണ് ആമസോണ്‍ തീരുമാനം. 

സിഎന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും കാനഡയിലും ആസമോണ്‍ പ്രൈംഡേ വില്‍പ്പന നീട്ടിവച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാര്‍ഷിക വില്‍പ്പന മേള ഇരു രാജ്യങ്ങളിലും നിര്‍ത്തിവയ്ക്കുകയാണ് എന്നാണ് അമസോണ്‍ അറിയിച്ചത്. എന്നാല്‍ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ആമസോണ്‍ പ്രൈം ഉപയോക്താക്കളെ ആകര്‍ഷിക്കാനായി വര്‍ഷവും രണ്ട് ദിവസമാണ് ആമസോണ്‍ പ്രൈംഡേ സെയില്‍ നടത്താറ്. 

ഈ ദിവസങ്ങളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അടക്കം ലഭിക്കും. ഇത്തരത്തില്‍ ഈ വില്‍പ്പന മേളയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ദിവസത്തില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് ആമസോണ്‍ ഇപ്പോള്‍ അസാധാരണ നടപടി എടുത്തിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!