ആമസോണ്‍ പ്രൈം 'ക്ലിപ്പ് ഷെയറിംഗ്' ഫീച്ചര്‍ അവതരിപ്പിക്കുന്നു; പ്രത്യേകത ഇങ്ങനെ

By Web TeamFirst Published Nov 14, 2021, 4:13 PM IST
Highlights

ആമസോണ്‍ പ്രൈം സ്‌ക്രീന്‍ ഷെയറിങ്ങ് അനുവദിക്കാത്തതിനാല്‍ വീഡിയോ ക്ലിപ്പ് പങ്കിടുന്നത് നേരത്തെ സാധ്യമായിരുന്നില്ല. 

മസോണ്‍ പ്രൈം (Amazon Prime) ഒരു പുതിയ ക്ലിപ്പ്-ഷെയറിംഗ് ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട സിനിമകളില്‍ നിന്നും ക്ലിപ്പുകള്‍ (share 30 second clip) പങ്കിടാന്‍ ഇത് അനുവദിക്കുന്നു. ഒരു സിനിമയില്‍ നിന്നോ വെബ് സീരീസില്‍ നിന്നോ ഉള്ള ഒരു രംഗം വളരെയധികം ഇഷ്ടപ്പെട്ടുവെങ്കില്‍ അത് നിങ്ങളുടെ സുഹൃത്തുക്കളെ ഉടനടി കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനിയതിനു കഴിയും. 

ആമസോണ്‍ പ്രൈം സ്‌ക്രീന്‍ ഷെയറിങ്ങ് അനുവദിക്കാത്തതിനാല്‍ വീഡിയോ ക്ലിപ്പ് പങ്കിടുന്നത് നേരത്തെ സാധ്യമായിരുന്നില്ല. എങ്കിലും, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ക്ലിപ്പുകള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാന്‍ സഹായിക്കുന്ന ഒരു ക്ലിപ്പ് ഷെയറിങ് ഫീച്ചര്‍ ലഭിക്കും. പ്രൈം വീഡിയോയില്‍ നിന്ന് 30 സെക്കന്‍ഡ് വരെയുള്ള വീഡിയോ ക്ലിപ്പ് പങ്കിടാന്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കളെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

വീഡിയോ ക്ലിപ്പുകള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യാനും നേരിട്ടുള്ള സന്ദേശങ്ങളായും അയയ്ക്കാനും കഴിയും. തിരഞ്ഞെടുത്ത സിനിമകളിലും ദി ബോയ്‌സ്, ദി വൈല്‍ഡ്‌സ്, ഇന്‍വിന്‍സിബിള്‍ എപ്പിസോഡ് വണ്‍ തുടങ്ങിയ ഷോകളിലും മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ ടൈറ്റിലുകള്‍ ചേര്‍ക്കുമെന്ന് ആമസോണ്‍ വെളിപ്പെടുത്തി. ഈ ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

- ആമസോണ്‍ പ്രൈമില്‍ ഒരു സീരീസോ സിനിമയോ കാണുമ്പോള്‍, സ്‌ക്രീനിന്റെ താഴെയുള്ള ഒരു 'ഒരു ക്ലിപ്പ് ഷെയറിങ്' ബട്ടണ്‍ കാണും. ഇത് ചെയ്യുന്നത് ഷോ താല്‍ക്കാലികമായി നിര്‍ത്തുകയും ഒരു ക്ലിപ്പ് തുറക്കുകയും എഡിറ്റ് ചെയ്യുകയും സ്‌ക്രീന്‍ ഷെയര്‍ ചെയ്യുകയും ചെയ്യും.

- എഡിറ്റിംഗ് വിന്‍ഡോ തുറന്നാല്‍, തിരഞ്ഞെടുത്ത വീഡിയോയുടെ 30 സെക്കന്‍ഡ് ക്ലിപ്പ് പ്രൈം സൃഷ്ടിക്കും. ഫൈന്‍-ട്യൂണിലേക്ക് ക്ലിപ്പ് മുന്നോട്ടും പിന്നോട്ടും നീക്കാം. ഇത് ഷെയര്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അത് പ്രിവ്യൂ ചെയ്യാനും കഴിയും.- നിങ്ങള്‍ ക്ലിപ്പ് എഡിറ്റ് ചെയ്ത് പൂര്‍ത്തിയാകുമ്പോള്‍, സ്‌ക്രീനിലെ ''പങ്കിടുക'' ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇത് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍, ഐമെസേജ്, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് എന്നിവ വഴി അപ്ലോഡ് ചെയ്യാം.

click me!