ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

Published : Jun 24, 2023, 12:49 PM ISTUpdated : Jun 24, 2023, 12:50 PM IST
ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

Synopsis

ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. 

ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. ഈ ആരോപണത്തില്‍ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപിക്കുന്നത്. 

ആമസോണ്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസായ പ്രൈം വീഡിയോയില്‍ വീഡിയോ കാണാന്‍ മാത്രം യുഎസില്‍ ചാര്‍ജ്  8.99 ഡോളറാണ്. ഇത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് പുറത്ത് ലഭിക്കും. എന്നാല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ആമസോണ്‍ 14.99 ഡോളറിന്‍റെ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപണം. ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് എഫ്.ടി.സി. 

ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. എന്നാല്‍ ഒരിക്കല്‍ ഇതില്‍ അംഗമായാല്‍ അതില്‍ നിന്നും പുറത്തുവരാനുള്ള വഴി വളരെ കടുപ്പമുള്ളതാക്കുന്നു. ഇതിനായുള്ള വെബ് പേജുകളിലെ സജ്ജീകരണങ്ങള്‍ കഠിനമാക്കി വയ്ക്കുന്നു ആമസോണ്‍. ഇത്തരത്തിലുള്ള പേജുകളെ 'ഡാര്‍ക്ക് പാറ്റേണ്‍' എന്നാണ് പറയാറ്. 

അതേ സമയം ആമസോൺ എഫ്‌ടിസിയുടെ ആരോപണങ്ങളെ  നിഷേധിച്ചിട്ടുണ്ട്.  വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ആരോപണങ്ങള്‍ തെറ്റാണ് എന്നാണ് ആമസോണ്‍ പറയുന്നത്. ഉപഭോക്താക്കൾ പ്രൈം മെമ്പര്‍ഷിപ്പ് ഉപയോക്താക്കള്‍  ഇഷ്ടപ്പെടുന്നുണ്ട്, അതില്‍ ചേരാനോ പിന്‍വാങ്ങനോ പ്രയാസം ഒന്നുമില്ലെന്ന് ആമസോണ്‍ പറയുന്നു. ഉപഭോക്തൃതാക്കളുടെ നിര്‍ദേശങ്ങള്‍ സ്ഥിരമായി കേട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ആമസോണ്‍ മുന്നോട്ട് പോകുന്നതെന്നും അവര്‍ പറയുന്നു.  

എന്നാല്‍ ആമസോണിന്‍റെത് നിയമലംഘനമാണ് എന്ന് തന്നെയാണ് എഫ്.ടി.സി ആരോപണം. ആമസോണിന് പിഴ ചുമത്തണം എന്ന ആവശ്യവുമായാണ് അവര്‍ കോടതിയില്‍ പോയിരിക്കുന്നത്. പ്രൈം അംഗത്വത്തിലൂടെ ആമസോണ്‍ ഏകദേശം രണ്ട് ലക്ഷം കോടി ഉണ്ടാക്കുന്നുണ്ടെന്നാണ് എഫ്.ടി.സി പറയുന്നത്. 

ജോൺ ലെനന്‍റെ ഗാനം എഐ അല്ല ; പ്രതികരണവുമായി ദ ബീറ്റിൽസ് അംഗമായിരുന്ന പോൾ മക്കാർട്ട്‌നി

ഇലോണ്‍ മസ്കിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ