'13 വയസ് തികഞ്ഞില്ല': ട്വിറ്റര്‍ 7.6 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള എഎന്‍ഐയെ ബ്ലോക്കി

Published : Apr 29, 2023, 05:11 PM IST
'13 വയസ് തികഞ്ഞില്ല': ട്വിറ്റര്‍  7.6 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള എഎന്‍ഐയെ ബ്ലോക്കി

Synopsis

ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി എന്തുകൊണ്ടാണ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എഎൻഐയുടെ മേധാവി സ്മിത പ്രകാശ് ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി: വാര്‍ത്ത ഏജന്‍സി എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൌണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി എന്തുകൊണ്ടാണ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എഎൻഐയുടെ മേധാവി സ്മിത പ്രകാശ് ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

"എഎന്‍ഐ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇത് മോശം വാര്‍ത്തയാണ്. 7.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ എഎന്‍ഐ അക്കൌണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 13 വയസ്സിൽ താഴെയുള്ള വ്യക്തിയാണ് എന്ന് പറഞ്ഞാണ് ട്വിറ്റര്‍ ഇത് ചെയ്തിരിക്കുന്നത് എന്നതാണ് അവര്‍ അയച്ച മെയില്‍ വ്യക്തമാക്കുന്നത്. ഞങ്ങളുടെ ഗോള്‍ഡന്‍ ടിക്ക് ആദ്യം എടുത്തുമാറ്റി, പകരം ബ്ലൂ ടിക്ക് ഇട്ടു, ഇപ്പോൾ ബ്ലോക്ക് ചെയ്തു" ഇലോണ്‍ മസ്കിനെ ടാഗ് ചെയ്താണ് സ്മിതയും ട്വീറ്റ്. 

എഎൻഐക്ക് ട്വിറ്റര്‍ ചെയ്ത മെയിലിന്‍റെ സ്ക്രീൻഷോട്ടും സ്മിത പ്രകാശ് തന്‍റെ ട്വീറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ട്വിറ്റര്‍ അക്കൌണ്ട് ഉണ്ടാക്കാന്‍ വേണ്ട കുറഞ്ഞ പ്രായം 13 ആയതിനാല്‍ നിങ്ങളുടെ അക്കൌണ്ട് ലോക്ക് ചെയ്യുന്നുവെന്നാണ് സന്ദേശത്തില്‍ ട്വിറ്റര്‍ പറയുന്നത്. ഇപ്പോഴത്തെ നടപടിയില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ എഎന്‍ഐയ്ക്ക് പരാതി ഉന്നയിക്കാമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. 

എന്തായാലും എഎന്‍ഐയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ട്വീറ്റുകള്‍ വരുന്നുണ്ട്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ട്വിറ്റര്‍ അനുഭാവികളില്‍ ഏറെപ്പേര്‍ പറയുന്നത്. ബ്ലൂടിക്ക് പണം കൊടുത്ത് എടുക്കേണ്ടതിനെയും പലരും വിമര്‍ശിക്കുന്നു. അതേ സമയം ഭരണകൂട അനുകൂല മാധ്യമമാണ് എഎന്‍ഐ എന്ന് അരോപിച്ച് ഒരു വിഭാഗം ട്വിറ്റര്‍ അക്കൌണ്ട് എഎന്‍ഐയ്ക്ക് നഷ്ടപ്പെട്ടതില്‍ സന്തോഷവും പ്രകടിപ്പിക്കുന്നുണ്ട്. 

"തു ചീസ് ബാഡി ഹേ മസ്ക് മസ്ക്": ബ്ലൂടിക്ക് തിരിച്ചുകിട്ടി, മസ്കിനെക്കുറിച്ച് പാട്ടിറക്കി ബച്ചന്‍

ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കും: ഇലോണ്‍ മസ്ക്
 

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ