ഐഫോണ്‍ 13ഉം 12 ഉം തമ്മിലെന്താ വ്യത്യാസം; ചോദിക്കുന്നത് ആപ്പിള്‍ സഹസ്ഥാപകന്‍.!

By Web TeamFirst Published Nov 6, 2021, 9:45 PM IST
Highlights

''സ്വന്തം പേര്​ നിലനിർത്താൻ കഴിയുന്ന വിധത്തിൽ ആപ്പിൾ ഒരു ആരോഗ്യകരമായ കമ്പനിയായതിൽ സന്തോഷമുണ്ടെന്ന്'' -വോസ്​നിയാക്​ പറഞ്ഞു. 

ന്യൂയോര്‍ക്ക്: ആപ്പിള്‍ (Apple) വലിയ ആഘോഷത്തോടെ സെപ്തംബര്‍ മാസത്തില്‍ പുറത്തിറക്കിയതാണ് ആപ്പിള്‍ ഐഫോണ്‍ 13 (Iphone 13) . എന്നാല്‍ ഈ ഫോണിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക് (Steve Wozniak). ഐഫോണ്‍ 13ന്‍റെ മുന്‍ഗാമിയായ ഐഫോണ്‍ 12 ഇപ്പോള്‍ ഇറങ്ങിയ ഫോണ്‍ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഈ വർഷത്തെ ഐഫോൺ 13 മോഡലുകളോടും ആപ്പിൾ വാച്ച് സീരീസ് 7നോടുമുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്​.പഴയ ഐഫോണുകളും ഏറ്റവും പുതിയ ഐഫോൺ 13-ഉം തമ്മിലുള്ള വ്യത്യാസം തനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് യാഹൂ ഫിനാൻസിന്​ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'എനിക്ക്​ പുതിയ ഐഫോൺ ലഭിച്ചിരുന്നു. മുൻ മോഡലുമായി അതിന്​ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന്​ എനിക്ക്​ തോന്നുന്നില്ല. ഇതിലുള്ള സോഫ്‌റ്റ്‌വെയർ പഴയ ഐഫോണുകൾക്കും ലഭിക്കും. അത്​ നല്ലൊരു കാര്യമാണെന്ന്​ ഞാൻ കരുതുന്നു. -വോസ്​നിയാക്​ പറഞ്ഞു. പുതിയ ആപ്പിൾ വാച്ചും സീരീസ്​ 6-ൽ നിന്നും വ്യത്യസ്തമായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുകമ്പനി 2021-ന്‍റെ നാലാം പാദത്തിൽ പ്രതീക്ഷിച്ച വരുമാനം നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും, അഭിമുഖത്തിനിടെ വോസ്നിയാക് ആപ്പിളിനെ അഭിനന്ദിച്ചു. 

''സ്വന്തം പേര്​ നിലനിർത്താൻ കഴിയുന്ന വിധത്തിൽ ആപ്പിൾ ഒരു ആരോഗ്യകരമായ കമ്പനിയായതിൽ സന്തോഷമുണ്ടെന്ന്'' -വോസ്​നിയാക്​ പറഞ്ഞു. സമീപകാലത്ത്​ ​'മെറ്റ' എന്ന പേരിലേക്ക്​ റീബ്രാൻഡിങ്​ നടത്തിയ ഫേസ്ബുക്കിനെ കളിയാക്കിയതാണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക്

ഈ വർഷം സെപ്​തംബർ 14നായിരുന്നു ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ചത്. ഈ ഫോണ്‍ പരമ്പരയില്‍ ചില സുപ്രധാന ഫീച്ചറുകൾ കൊണ്ടുവന്നിരുന്നു. എന്നാൽ, നോച്ച് ചെറുതായി ചുരുക്കുകയും പിൻ ക്യാമറ ലെൻസുകളുടെ വിന്യാസം മാറ്റിയതുമൊഴിച്ചാൽ രൂപകൽപ്പനയിൽ മുൻ മോഡലുമായി കാര്യമായ മാറ്റമൊന്നും തന്നെയില്ലെന്ന വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു. 

ഐഫോണ്‍ 13 പ്രത്യേകതകള്‍

എന്‍ട്രി ലെവല്‍ ഐഫോണ്‍ 13 128 ജിബി സ്റ്റോറേജുമായാണ് വരുന്നത്, അല്ലെങ്കില്‍ അടിസ്ഥാന ഐഫോണ്‍ 12 ല്‍ വന്നതിന്റെ ഇരട്ടിയാണ്. അതിന്റെ സ്‌ക്രീനിലേക്ക് മുറിച്ച നോച്ച് അല്‍പ്പം ചെറുതാണ്, ഇത് സ്‌ക്രീനെ ബോഡി അനുപാതം കൂടുതല്‍ വലുതാക്കുന്നു. പ്രൈമറി ക്യാമറ 12 മെഗാപിക്‌സല്‍ ആണ്, ഇതിന് പിന്നില്‍ 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സറും ഉണ്ട്, അത് ഇപ്പോള്‍ ലംബമായിരിക്കുന്നതിന് പകരം ഡയഗണല്‍ ആണ്, കൂടാതെ മെച്ചപ്പെട്ട ഗുണനിലവാരത്തിന് അല്‍പ്പം വലുതുമാണ്. 

ഐഫോണ്‍ 13 ന് 2532 - 1170 റെസല്യൂഷനോട് കൂടിയ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്പ്ലേയുണ്ട്. ഡിസ്‌പ്ലേ ഒരു സെറാമിക് ഷീല്‍ഡ് കൊണ്ട് മൂടിയിരിക്കുന്നു.

ഐഫോണ്‍ ആപ്പിളിന്റെ ഏറ്റവും പുതിയ എ15 ബയോണിക് ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു, ഇത് iOS 15-ല്‍ പ്രവര്‍ത്തിക്കുന്നു. മിന്നല്‍ പോര്‍ട്ട്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ വഴി 20W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 3,227mAh ബാറ്ററിയാണ് ഇതിലുള്ളത്. സിനിമാറ്റിക് മോഡ് ലഭിക്കുന്നു ഇത് ബൊക്കെ പ്രഭാവം ചേര്‍ക്കുന്നു. കണക്റ്റിവിറ്റിക്കായി, ഫോണ്‍ 5G, Wi-Fi 802.11 a/b/g/n/ac/6, ബ്ലൂടൂത്ത് 5.0, NFC, GPS എന്നിവ വാഗ്ദാനം ചെയ്യുന്നു.

click me!