'ആപ്പിൾ ഇന്‍റലിജൻസ്'; ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്

Published : Jun 12, 2024, 02:19 PM IST
'ആപ്പിൾ ഇന്‍റലിജൻസ്'; ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്

Synopsis

തങ്ങളുടെ ഉല്പന്നങ്ങളിലൊരുക്കുന്ന എഐ ഫീച്ചറുകളെ 'ആപ്പിൾ ഇന്റലിജൻസ്' എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്

ഇനി ആപ്പിൾ ഉപകരണങ്ങളിലും എഐ ടച്ച്. പക്ഷേ ചെറിയൊരു മാറ്റമുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നല്ല, ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലാണ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ ഈ ഫീച്ചർ ലഭ്യമാകും. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്‍റെ മുഖ്യ വിഷയം ജനറേറ്റീവ് എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളായിരുന്നു. 

എഐയുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ വീക്ഷണങ്ങളും താല്പര്യങ്ങളും കമ്പനി പ്രഖ്യാപിച്ചു. കൂടാതെ തങ്ങളുടെ ഉല്പന്നങ്ങളിലൊരുക്കുന്ന എഐ ഫീച്ചറുകളെ 'ആപ്പിൾ ഇന്റലിജൻസ്' എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്, സാംസങ് 'ഗാലക്‌സി എഐ' എന്ന് വിളിക്കുന്നത് പോലെ. ഉപഭോക്താവിന്റെ താൽപര്യങ്ങളുമായി ഉപകരണത്തെ കൂടുതൽ അടുപ്പിക്കാൻ  ലക്ഷ്യമിട്ടാണ് ടിം കുക്കും സംഘവും ആപ്പിൾ ഇന്റലിജൻസിനെ അവതരിപ്പിച്ചിരിക്കുന്നത്. എഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ഇതിലൂടെയെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറയുന്നു.
 
രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയുടെ അവസാനമാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി പരിചയപ്പെടുത്തിയത്. പുതിയതായി അവതരിപ്പിച്ച ഐഒഎസ് 18, ഐപാഡ് ഒഎസ്18, വാച്ച് ഒഎസ് 11, മാക്ക് ഒഎസ് സെക്കോയ എന്നിവയിലെല്ലാം തന്നെ ആപ്പിൾ ഇന്റലിജൻസിന്റെ എഫക്ടുണ്ടാകും.

ആപ്പിൾ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ നിരവധി കാര്യങ്ങൾ അറിയാനാകും. നോട്ടിഫിക്കേഷനുകളുടെയും ടെക്സ്റ്റ് മെസേജുകളുടേയും ഇ മെയിലുകളുടെയും ചുരുക്കം അറിയാൻ, ഇമെയിൽ സന്ദേശങ്ങളും കുറിപ്പുകളും മറ്റും ഉചിതമായ  ശൈലികളിലേക്ക് മാറ്റി എഴുതാൻ, എഐയുടെ സഹായത്തോടെ ഇമോജികൾ ക്രിയേറ്റ് ചെയ്യാൻ,  ഫോട്ടോസ് ആപ്പിലെ ചിത്രങ്ങൾ തിരയാൻ, ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ തുടങ്ങി അനേകം ഓപ്ഷൻസ് ആപ്പിൾ ഇന്റലിജൻസിലുണ്ട്. തേർഡ് പാർട്ടി ആപ്പുകൾക്കും ആപ്പിൾ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനാകും. ഇതിനായി ആപ്പിൾ അവതരിപ്പിച്ച പ്രത്യേകം ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്‌സുകളും പ്രയോജനപ്പെടുത്തണമെന്ന് മാത്രം. 

ഐഫോണ്‍ പ്രേമികളെ സന്തോഷിക്കൂ; 15 പ്രോ, പ്രോ മാക്‌സ് ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ