ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നിരവധി ലോണ്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിള്‍

Published : Jul 10, 2023, 04:50 AM IST
ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നിരവധി ലോണ്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിള്‍

Synopsis

കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കാനായി ലോൺ ആപ്പിന് പിന്നിലുള്ളവർ പലപ്പോഴും ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ  പ്രയോഗിക്കുന്നതായി നിരവധി ഉപഭോക്താക്കൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. 

നിരവധി ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ആപ്പിൾ. ലോൺ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഈ ആപ്പുകൾ ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ട്രാക്ക് ലോണുകൾ വാഗ്ദാനം ചെയ്യുന്നവയായിരുന്നു. ഇത്തരത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം അമിതമായ പലിശ ഈടാക്കുന്നതായി അവകാശപ്പെട്ടുകൊണ്ട് നൂറുകണക്കിന് റിവ്യൂകളാണ് ആപ്പ് സ്റ്റോറിൽ വന്നത്. ഇതിനെ തുടർന്നാണ്  ആപ്പുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയിലേക്ക്  ആപ്പിൾ നീങ്ങിയതെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.

ഗോൾഡൻ കാഷ്, ഓകെ റുപ്പി, വൈറ്റ് കാഷ്, പോക്കറ്റ് കാഷ് എന്നിവയുൾപ്പെടെയുള്ള ആപ്പുകളാണ് ആപ്പിൾ നീക്കം ചെയ്തത്. ഈ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടനെ അത് നീക്കം ചെയ്യണമെന്ന നിർദേശവുമുണ്ട്. ആപ്പിൾ ഡെവലപ്പർ പ്രോഗ്രാം ലൈസൻസ് ഉടമ്പടിയും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാലാണ് ആപ്പുകൾ നീക്കം ചെയ്തതെന്ന  ആപ്പിളിന്റെ പ്രസ്താവനയും പുറത്തുവന്നു.

കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കാനായി ലോൺ ആപ്പിന് പിന്നിലുള്ളവർ പലപ്പോഴും ബ്ലാക്ക് മെയിലിങ് തന്ത്രങ്ങൾ  പ്രയോഗിക്കുന്നതായി നിരവധി ഉപഭോക്താക്കൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ലോൺ ആപ്പിൽ നിന്ന് കടം വാങ്ങിയ ഒരാൾ ഇട്ട റിവ്യൂവനുസരിച്ച്  ‘‘പണം തിരിച്ചടക്കുന്നതിന് ഒരു ദിവസം മുമ്പ് കോൺടാക്‌റ്റുകളും ചിത്രങ്ങളും സഹിതം അയാൾക്ക് ഒരു മെസെജ് ലഭിച്ചു, ലോൺ അടയ്ക്കാത്തതിനെ കുറിച്ച് അവരുടെ കോൺടാക്റ്റുകളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി’’യുള്ളതായിരുന്നു മെസെജ്. 

ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമുള്ള ലോൺ ആപ്പുകളുടെ പേരുകളും വിചിത്രമാണ്.  സംശയാസ്പദമായ വെബ്‌സൈറ്റുകളാണ് ഇവരുടെത്. മിക്ക ആപ്പുകളുടെയും താഴെ സമാനമായ റിവ്യൂകളാണ് മിക്കപ്പോഴും കാണാറുള്ളത്. അത്തരം ആപ്പുകളിൽ നിന്ന് ലോൺ എടുത്തവർ നേരിടേണ്ടി വരുന്ന അനുഭവവും വ്യത്യസ്തമല്ല.

Read also: ഹ്യൂണ്ടായുടെ ജനപ്രിയ മോഡലിന് ഫേസ്‌ലിഫ്റ്റ് വരുന്നു; പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാം

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ