'ഫേസ്ബുക്കിനെ തൂക്കി പുറത്തിടും'; ആപ്പിളിന്‍റെ ഭീഷണി കാര്യമായി തന്നെ.!

By Web TeamFirst Published Sep 18, 2021, 2:33 AM IST
Highlights

മധ്യേഷ്യയിൽ നടക്കുന്ന മനുഷ്യക്കമ്പോളത്തിന്റെ ഇടനിലക്കാർ ഫെയ്സ്ബുക്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നത് സംബന്ധിച്ച 2019 ലെ ബിബിസി റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

വാഷിങ്ടൺ: പ്രമുഖ സോഷ്യൽമീഡിയ ആപ്പായ ഫേസ്ബുക്കിനെ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുമെന്ന് ആപ്പിളിന്റെ ഭീഷണി. ഓൺലൈൻ സ്ലേവ് മാർക്കറ്റുമായി ബന്ധപ്പെട്ട് ഇരകളെ വിൽക്കാൻ മനുഷ്യക്കടത്തിന്റെ ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണി.

മധ്യേഷ്യയിൽ നടക്കുന്ന മനുഷ്യക്കമ്പോളത്തിന്റെ ഇടനിലക്കാർ ഫേസ്ബുക്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നത് സംബന്ധിച്ച 2019 ലെ ബിബിസി റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ദി വാൾ സ്ട്രീറ്റ് ജേണലാണ് ആപ്പിളിന്റെ ഭീഷണിയെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.

മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ബിബിസി നടത്തിയത്. 2019 നും മുൻപ് തന്നെ ഫെയ്സ്ബുക്കിന് ഈ മനുഷ്യക്കടത്ത് സംഘം തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നാണ് ബിബിസി വാർത്ത പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!