ആപ്പിള്‍ ടിവി പ്ലസ്: വീ‍ഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുമായി ആപ്പിള്‍

By Web TeamFirst Published Sep 11, 2019, 11:50 AM IST
Highlights

മാസം 4.99 ഡോളര്‍ നിരക്കിലാണ് ആപ്പിള്‍ ടിവി പ്ലസ് ലഭിക്കുക. ആപ്പിള്‍ ഒറിജിനല്‍ സീരിസ്, സിനിമകള്‍, ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ എല്ലാം ഈ പ്ലാറ്റ്ഫോമില്‍ ആസ്വദിക്കാം. 

ന്യൂയോര്‍ക്ക്: ലോകത്തിലെ വിനോദ വ്യവസായ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ചുറ്റും പുതിയ സാധ്യതകള്‍ തേടുകയാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം പോലുള്ള വമ്പന്മാര്‍ക്കിടയിലേക്ക് ഡിസ്നി പ്ലസ് കൂടി വരുന്നതോടെ മത്സരം കടുക്കും എന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ. അതിനിടയില്‍ ഇതാ ആപ്പിളും ഇത്തരം ഒരു പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. ആപ്പിള്‍ ടിവി പ്ലസ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. ആപ്പിള്‍ തലവന്‍ ടിം കുക്ക് തന്നെയാണ് ഇതിന്‍റെ പ്രഖ്യാപനം നടത്തിയത്.

മാസം 4.99 ഡോളര്‍ നിരക്കിലാണ് ആപ്പിള്‍ ടിവി പ്ലസ് ലഭിക്കുക. ആപ്പിള്‍ ഒറിജിനല്‍ സീരിസ്, സിനിമകള്‍, ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ എല്ലാം ഈ പ്ലാറ്റ്ഫോമില്‍ ആസ്വദിക്കാം. ആപ്പിളിന്‍റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ആപ്പിള്‍ ടിവി പ്ലസ് അസ്വദിക്കാം. 

ആപ്പിള്‍ ടിവി പ്ലസില്‍ ആദ്യം അവതരിപ്പിക്കുന്ന സീ എന്ന പരമ്പരയുടെ ട്രെയിലര്‍ ആപ്പിള്‍ടിവി പ്ലസ് പ്രഖ്യാപിച്ച ചടങ്ങില്‍ പുറത്തുവിട്ടു. അക്വാമാന്‍ ആയി അഭിനയിച്ച ജേസൺ മാമോവ ആണ് ഈ സീരിസിലെ  പ്രധാന താരം. മനോജ് നൈറ്റ് ശ്യാമളന്‍റെ അടക്കം പരമ്പരകള്‍ ആപ്പിള്‍ ടിവി പ്ലസില്‍ താമസിക്കാതെ എത്തും.

ഓഫ് ലൈനായും ആപ്പിള്‍ ടിവി പ്ലസിലെ കണ്ടന്‍റ് കാണുവാനുള്ള സംവിധാനം ആപ്പിള്‍ ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഇറോസ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കളുടെ സിനിമകള്‍ ആപ്പിള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ അടക്കം 100 ഒളം രാജ്യങ്ങളില്‍ ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും എന്നാണ് സൂചന.

click me!