ഗൂഗിളിനും, ഫേസ്ബുക്കിനുമെതിരേ നിയമനിര്‍മ്മാണം അടുത്ത ആഴ്ച പാര്‍ലമെന്റിലെന്ന് ഓസ്‌ട്രേലിയ

By Web TeamFirst Published Feb 13, 2021, 9:25 AM IST
Highlights

'2021 ഫെബ്രുവരി 15-ന് ആരംഭിക്കുന്ന ആഴ്ച മുതല്‍ ബില്‍ പാര്‍ലമെന്റ് പരിഗണിക്കും,' ട്രഷറര്‍ ജോഷ് െ്രെഫഡന്‍ബര്‍ഗ് ഒരു ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. 

കാന്‍ബറ: കംഗാരുക്കളുടെ നാട്ടില്‍ നിന്നും പെട്ടിയുമെടുത്തു പോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഗൂഗിള്‍. അടുത്ത ആഴ്ച സോഷ്യല്‍ മീഡിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ, നിയമം അനുസരിക്കാത്തവര്‍ക്ക് ന്ാടു വിടേണ്ടി വന്നേക്കാം. ഉള്ളടക്കത്തിനായി പ്രസാധകര്‍ക്കും പ്രക്ഷേപകര്‍ക്കും പണം നല്‍കണമെന്നും അതിന്റെ നികുതി സര്‍ക്കാരിനു വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ഗൂഗിളും ഫേസ്ബുക്കും ഇതിനെ പ്രതിരോധിച്ചിരുന്നു. 

അതിനു തയ്യാറല്ലെങ്കില്‍ സ്ഥലം വിട്ടോളാന്‍ പറയുന്ന നിയമം ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും. മറ്റു രാജ്യങ്ങളും ആ ചുവടു പിടിച്ചു മുന്നോട്ടു പോയാല്‍ ആല്‍ഫബെറ്റിന്റെ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും കാര്യം കഷ്ടത്തിലാകും. സോഷ്യല്‍ മീഡിയ എന്നു പറയുമ്പോഴും പ്രധാനമായും ടാര്‍ജറ്റ് ചെയ്യുന്നത് ഗൂഗിളിനെയും എഫ്ബിയേയുമാണെന്നും ഈ നിയമനിര്‍മ്മാണം അടുത്തയാഴ്ച തന്നെ നടത്തുമെന്നും സര്‍ക്കാര്‍ മുതിര്‍ന്ന ഉേദ്യാഗസ്ഥന്‍ പറഞ്ഞു. ഇതോടെ, വാര്‍ത്താ ഉള്ളടക്കത്തിന് ഫെയ്‌സ്ബുക്കും ഗൂഗിളും പണം ആവശ്യപ്പെടുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയയെ മാറും.

'2021 ഫെബ്രുവരി 15-ന് ആരംഭിക്കുന്ന ആഴ്ച മുതല്‍ ബില്‍ പാര്‍ലമെന്റ് പരിഗണിക്കും,' ട്രഷറര്‍ ജോഷ് െ്രെഫഡന്‍ബര്‍ഗ് ഒരു ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ നിയമനിര്‍മ്മാണം ലോകമെമ്പാടും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉഭയകക്ഷി പിന്തുണയോടെ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സേര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തനം ഉള്‍പ്പെടെ പിന്‍വലിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതമാകുമെന്ന് പറയുന്നു. ഗൂഗിള്‍ പിന്മാറിയാല്‍ തങ്ങളുടെ സേര്‍ച്ച് എന്‍ജിന്‍ ബിംഗിന് ഓസ്‌ട്രേലിയയിലെ വിടവ് നികത്താനാകുമെന്ന് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് പറഞ്ഞു.

സെനറ്റ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ഗവണ്‍മെന്റിന്റെ പബ്ലിക് പോളിസി ഡയറക്ടറായ ലൂസിന്‍ഡ ലോംഗ്‌ക്രോഫ്റ്റ് പറഞ്ഞു. എന്നിരുന്നാലും, നിയമം പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാമെന്ന് ഗൂഗിള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു. അനുരഞ്ജനത്തിനു സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകള്‍. എന്നാല്‍ ഇതിനോട് ഇതുവരെയും ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.

click me!