ബെംഗളൂരു പൊളിയാകും; ദിവസം ഒരു മണിക്കൂര്‍ ഫ്രീ ഇന്‍റര്‍നെറ്റ്.!

By Web TeamFirst Published Nov 21, 2019, 1:34 PM IST
Highlights

ഒന്‍പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയുടെ നടപ്പിലാക്കുമെന്നാണ് അശ്വന്ത് നാരായണന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന്‍. ബെംഗളൂരു ടെക്ക് സമ്മിറ്റിലാണ് ഇത്തരത്തില്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ഒന്‍പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയുടെ നടപ്പിലാക്കുമെന്നാണ് അശ്വന്ത് നാരായണന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കുക.

ഈ പദ്ധതിക്കായി 100 കോടിയാണ്. ചിലവായി കണക്കാക്കുന്നത്. ഇതോടെ ബെംഗളൂരു നിവാസികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
 

click me!