കൊതിപ്പിക്കും വിലയിൽ കിടിലൻ ഫോണുമായി മോട്ടോറോള; ചൊവ്വാഴ്ച മുതൽ വാങ്ങാം, ലോകത്തിലെ ആദ്യ എഐ പ്രോ ഗ്രേഡ് ക്യാമറ

By Web TeamFirst Published Apr 6, 2024, 6:17 PM IST
Highlights

ലോകത്തിലെ ആദ്യത്തെ എ.ഐ പവർഡ് പ്രോ ഗ്രേഡ് ക്യാമറ, സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന 50 മെഗാപിക്സൽ സെൽഫി ക്യാമറ, അനേകം നേറ്റീവ് എ.ഐ സവിശേഷതകൾ വേറെയും. 25 വാട്ട് ടർബോപവർ ചാർജിംഗ്, 10 വാട്ട് റിവേഴ്സ് പവർ ഷെയറിങ് എന്നിവയ്‌ക്കൊപ്പം സെഗ്‌മെന്റിലെ ആദ്യത്തേ ടർബോപവർ 50 വാട്ട് വയർലെസ് ചാർജിംഗുമുണ്ട്. 

കൊച്ചി: സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ പുതിയ എഡ്ജ് 50 പ്രോ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ എ.ഐ പവർഡ് പ്രോ ഗ്രേഡ് ക്യാമറയെന്ന അവകാശവാദത്തോടെയാണ് മോട്ടോറോള എഡ്ജ് 50 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. സെഗ്‌മെന്റിലെ ഏറ്റവും വിശാലമായ അപ്പേർച്ചർ (എഫ്/1.4) ഓ.ഐ.എസ്സ് ഉള്ള പ്രൈമറി 50 മെഗാപിക്സൽ 2യു എം ക്യാമറ, ടെലിഫോട്ടോ ലെൻസ്, 30എക്സ് ഹൈബ്രിഡ് സൂം, സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന 50 മെഗാപിക്സൽ സെൽഫി ക്യാമറ, ഓട്ടോ ഫോക്കസ് എന്നിവയും  പ്രേത്യേകതകളാണ്. 

144 ഹെർട്സ് റിഫ്രഷ് നിരക്ക്, 10 ബിറ്റ് എച്ച് ഡി ആർ10+, 2000 നിട്സ് പീക്ക് ബ്രൈറ്റ്നസ്സ് എന്നിവയും ലോകത്തിലെ ആദ്യ 1.5കെ ട്രൂ കളർ പാന്റോൺ ഉള്ള 3-ഡി കർവ്ഡ് ഡിസ്പ്ലേ ഫോണുമാണ് എഡ്ജ് 50 പ്രോ. മെറ്റൽ ഫ്രെയിമുകൾക്കൊപ്പം സിലിക്കൺ വീഗൻ ലെതർ ഫിനിഷിൽ രൂപകല്പന ചെയ്തിരിക്കുന്നു. കൂടാതെ, ലോകത്തിൽ ആദ്യമായി കൈകൊണ്ട് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന മൂൺലൈറ്റ് പേൾ ഫിനിഷ് ഡിസൈനും ഐ.പി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷനും ഉൾപ്പെടുന്നുണ്ട്.

എ.ഐ ജനറേറ്റീവ് തീമിംഗ്, എ.ഐ ഫോട്ടോ എൻഹാൻസ്‌മെന്റ് എഞ്ചിൻ, എ.ഐ അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ എന്നിവ ഉൾപ്പെടെ മോട്ടോ എ.ഐ ഉപയോഗിച്ച് മോട്ടറോള എഡ്ജ് 50 പ്രോയിൽ അനേകം നേറ്റീവ് എ.ഐ സവിശേഷതകളുണ്ട്. സ്‌നാപ്ഡ്രാഗൺ 7 ജൻ 3 ആണ് ഫോണിന് കരുത്ത് പകരുന്നത്. 125 വാട്ട് ടർബോപവർ ചാർജിംഗ്, 10 വാട്ട് റിവേഴ്സ് പവർ ഷെയറിങ് എന്നിവയ്‌ക്കൊപ്പം സെഗ്‌മെന്റിലെ ആദ്യത്തേ ടർബോപവർ 50 വാട്ട് വയർലെസ് ചാർജിംഗുമുണ്ട്. 

ലക്‌സ് ലാവെൻഡർ, ബ്ലാക്ക് ബ്യൂട്ടി സിലിക്കൺ വീഗൻ ലെതർ ഫിനിഷ്, മൂൺ ലൈറ്റ് പേൾ അസറ്റേറ്റ് ഫിനിഷ് എന്നീ മൂന്നു വേരിയന്റുകളിൽ ലഭ്യമായ മോട്ടറോള എഡ്ജ് 50 പ്രോ ഏപ്രിൽ 9ന് 12 മണി മുതൽ ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ വിൽപ്പനയ്‌ക്കെത്തും. 8 ജിബി റാം + 256  ജിബി സ്റ്റോറേജ് വേരിയന്റിന് (68 വാട്ട് ചാർജറിനൊപ്പം) 31,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് (125 വാട്ട് ചാർജറിനൊപ്പം) 35,999 രൂപയുമാണ് പ്രാരംഭകാല വില. ഉപഭോക്താക്കൾക്ക് ലഭ്യമായ ഓഫറുകൾ ഉപയോഗിച്ച് അധിക കിഴിവിലൂടെ 27,999 രൂപ മുതൽ ഫോൺ സ്വന്തമാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!