ലൈംഗിക കളിപ്പാട്ടങ്ങളുടെ കരിഞ്ചന്തയായി പാക്കിസ്ഥാന്‍; കാരണം ഇത്

By Web TeamFirst Published May 27, 2021, 8:40 AM IST
Highlights

പാക്കിസ്ഥാനില്‍, ലൈംഗിക കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണവും വിപണനവും നിയമവിരുദ്ധമാണ്. എങ്കിലും, ലൈംഗിക വിനോദങ്ങള്‍ക്കായുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍, അനുബന്ധങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണം രാജ്യത്ത് അനധികൃതമായി നിലവിലുണ്ട്. 

ഇസ്ലാമാബാദ്: ലൈംഗികതയുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ ലോകത്തിലെ മികച്ച ലിസ്റ്റിംഗുകളില്‍ റേറ്റുചെയ്ത രാജ്യമാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ, ചെറുപ്പക്കാരും പ്രായമുള്ളവരുമായ പുരുഷന്മാരും സ്ത്രീകളും ഓണ്‍ലൈനില്‍ അശ്ലീല, ലൈംഗിക ഉള്ളടക്കങ്ങള്‍ക്കായി തിരയുകയും സര്‍ഫ് ചെയ്യുകയും ചെയ്യുന്നു. രാജ്യത്തെ നിയമപരവും സാംസ്‌കാരികവുമായ മൂല്യങ്ങളും സംവിധാനവും ഇസ്‌ലാമിക മൂല്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനധികൃതമായി ഇത്തരം ചെയ്തികള്‍ ഇവിടെ സജീവമായി വര്‍ദ്ധിക്കുന്നതായാണ് സൂചനകള്‍. ലൈംഗികതയെക്കുറിച്ചുള്ള ഒരു സംഭാഷണം പോലും നിഷിദ്ധമായി കണക്കാക്കപ്പെടുന്ന ഇവിടെ പുതിയ കണക്കുകള്‍ പ്രകാരം ലൈംഗിക കളിപ്പാട്ട വ്യവസായം വലിയ തോതിലാണ് വളരുന്നത്. ലൈംഗിക സുഖം തേടിയുള്ള ഓണ്‍ലൈന്‍ ചികിത്സകള്‍ക്കും ഇവിടെ ആവശ്യക്കാരേറെയാണത്രേ.

പാക്കിസ്ഥാനില്‍, ലൈംഗിക കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണവും വിപണനവും നിയമവിരുദ്ധമാണ്. എങ്കിലും, ലൈംഗിക വിനോദങ്ങള്‍ക്കായുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍, അനുബന്ധങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണം രാജ്യത്ത് അനധികൃതമായി നിലവിലുണ്ട്. ഈ വസ്തുക്കളുടെ ആഭ്യന്തര വിപണി സാധ്യത കണക്കിലെടുത്ത് നിരവധി കരിഞ്ചന്തകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിരവധി ബിസിനസുകളിലൊന്ന് നടത്തിയിരുന്ന എഹ്തിഷാം ഖമര്‍ പറയുന്നത്, സിയാല്‍കോട്ടിലെ സ്വന്തം പട്ടണത്തില്‍ നിന്ന് ലൈംഗിക കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണ, കയറ്റുമതി ബിസിനസ്സ് ആരംഭിക്കുമ്പോള്‍ ഇതിനു വേണ്ടി ഇത്രയും ആവശ്യക്കാരുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ്. പാക്കിസ്ഥാനിലും വിദേശത്തുനിന്നും ഇത്തരം ഉല്‍പാദനത്തെക്കുറിച്ച് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഇപ്പോള്‍ ഈ ബിസിനസ്സുമായി ബന്ധമില്ലെന്നും ഖമര്‍ പറയുന്നു.

'ഞങ്ങള്‍ ഈ വ്യവസായത്തില്‍ എത്തി, നല്ല പണം സമ്പാദിക്കാന്‍ തുടങ്ങി. ഞാനും എന്റെ സുഹൃത്തുക്കളും സിയാല്‍കോട്ടില്‍ നിന്ന് സ്റ്റീല്‍ ബട്ട് പ്ലഗുകള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ കോളേജിലായിരുന്നു. ഞങ്ങള്‍ വളരെ രഹസ്യമായി ഈ ജോലി ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ ഇത്തരം മിക്ക നിര്‍മ്മാതാക്കളോടും ചോദിച്ചാല്‍ അവര്‍ ശസ്ത്രക്രിയാ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയാണെന്നാണ് പറയുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈംഗിക കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഖമര്‍ സിയാല്‍കോട്ടിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കാരണം, സ്റ്റീല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും കയറ്റുമതി ചെയ്യാനും നഗരം അറിയപ്പെട്ടിരുന്നതു കൊണ്ടാണ്. ഇവിടം ലോകത്തിലെ ഏറ്റവും വലിയ ലെതര്‍ ഫുട്‌ബോള്‍ നിര്‍മ്മാണകേനന്ദ്രങ്ങളില്‍ ഒന്നാണ്. യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വില്‍പനയിലൂടെ കയറ്റുമതി ചെയ്യുന്നതിലൂടെ ഏറ്റവും കൂടുതല്‍ ലൈംഗിക കളിപ്പാട്ട നിര്‍മ്മാണം നടക്കുന്ന നഗരമായി സിയാല്‍കോട്ട് ഇപ്പോഴും തുടരുന്നു.

ലൈംഗിക കളിപ്പാട്ട വ്യവസായം രാജ്യത്ത് അഭിവൃദ്ധി പ്രാപിച്ചിട്ടും, അശ്ലീലവസ്തുക്കളെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ ഔദ്യോഗിക നിയമങ്ങള്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും വിലക്കുന്നു. അത്തരം മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയോ ലൈംഗിക കളിപ്പാട്ടങ്ങള്‍ നടത്തുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും പിഴയും മൂന്ന് മാസം അല്ലെങ്കില്‍ അതില്‍ കൂടുതലോ തടവും ലഭിക്കും. പാക്കിസ്ഥാനിലെ ലൈംഗിക കളിപ്പാട്ട വ്യവസായം കരിഞ്ചന്തയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന്റെ നിര്‍മ്മാതാക്കള്‍ പലരും ഈ വ്യവസായത്തില്‍ നിന്നും കാര്യമായ പണം സമ്പാദിച്ചതിനു ശേഷം പിന്‍വലിഞ്ഞുവെന്നതും വാര്‍ത്താ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
 

click me!