Canon DSLR camera : ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം കാനോണ്‍ നിര്‍ത്തുന്നു

Published : Dec 30, 2021, 04:45 PM ISTUpdated : Dec 30, 2021, 04:46 PM IST
Canon  DSLR camera : ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം കാനോണ്‍ നിര്‍ത്തുന്നു

Synopsis

ആഗോളക്യാമറ ബ്രാന്‍ഡായ കാനോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു. കാനോണ്‍ 1ഡി എക്‌സ് മാര്‍ക്ക് III ആണ് തങ്ങളുടെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ക്യാമറയെന്ന് കമ്പനി സ്ഥിരീകരിച്ചു. 

ആഗോളക്യാമറ ബ്രാന്‍ഡായ കാനോണ്‍ ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു. കാനോണ്‍ 1ഡി എക്‌സ് മാര്‍ക്ക് III ആണ് തങ്ങളുടെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ക്യാമറയെന്ന് കമ്പനി സ്ഥിരീകരിച്ചു. മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ തീരുമാനം. അതിനാല്‍ മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഇനി നിര്‍മ്മിക്കില്ലെന്ന് കാനന്‍ വ്യക്തമാക്കി.

മുന്‍നിര ഡിഎസ്എല്‍ആറുകളുടെ ഉത്പാദനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് പത്രമായ യോമിയുരി ഷിംബനു നല്‍കിയ അഭിമുഖത്തില്‍ സിഇഒ ഫുജിയോ മിതാരായ് നേരത്തെ പറഞ്ഞിരുന്നു. 'കാനണിന്റെ എസ്എല്‍ആര്‍ മുന്‍നിര മോഡല്‍ 'EOS-1' സീരീസ് എന്നറിയപ്പെടുന്നു. അതില്‍ ആദ്യത്തേത് 1989-ലാണ് പ്രത്യക്ഷപ്പെട്ടത്. 2020-ല്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡല്‍ 'EOS-1D X Mark III' ആയിരിക്കും യഥാര്‍ത്ഥത്തില്‍ അവസാന മോഡല്‍. വിപണി ആവശ്യങ്ങള്‍ മിറര്‍ലെസ് ക്യാമറകളിലേക്ക് അതിവേഗം മാറുകയാണ്. ഇതിന് അനുസൃതമായി, തങ്ങളും മാറുന്നു. തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് എസ്എല്‍ആര്‍ ക്യാമറകള്‍ക്കുമുള്ള ആവശ്യം വിദേശത്ത് ശക്തമാണ്, അതിനാല്‍ തല്‍ക്കാലം വികസനവും ഉല്‍പ്പാദനവും തുടരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,' അദ്ദേഹം ദിനപത്രത്തോട് പറഞ്ഞു.

ജനുവരിയില്‍ കാനന്‍ 1DX Mark III അനാവരണം ഏകദേശം 4,84,789 രൂപയ്ക്ക് പുറത്തിറക്കിയതാണ്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന മുന്‍നിര ക്യാമറയാണിത്. കമ്പനി ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തുമെന്നും എന്നാല്‍ മാര്‍ക്ക് III പോലുള്ള മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മ്മിക്കുമെന്നും കാനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വക്താവ് പറഞ്ഞു. കാനോണ്‍ അതിന്റെ മുന്‍നിരയുടെ ഉത്പാദനം എപ്പോള്‍ അവസാനിപ്പിക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നിക്കോണും മിറര്‍ലെസ് ക്യാമറകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം അവരും നിര്‍ത്തി. ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെന്നു മാത്രം. നിക്കോണും മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് പകരം മിറര്‍ലെസ് ക്യാമറകള്‍ മാത്രമേ ഇപ്പോള്‍ പുറത്തിറക്കുന്നുള്ളു.

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ