സെക്സ് ടെക് മുതല്‍ ഈ നൂറ്റാണ്ടിന്‍റെ വാഹന അത്ഭുതം വരെ: കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയിലെ അത്ഭുതങ്ങള്‍

Web Desk   | Asianet News
Published : Jan 08, 2020, 10:38 AM IST
സെക്സ് ടെക് മുതല്‍ ഈ നൂറ്റാണ്ടിന്‍റെ വാഹന അത്ഭുതം വരെ: കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയിലെ അത്ഭുതങ്ങള്‍

Synopsis

ലാസ് വേഗസിലെ വേദിയില്‍ ഗൂഗിള്‍ തങ്ങളുടെ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ രൂപമാണ് അവതരിപ്പിക്കുന്നത്. ഒരാളുടെ ദിവസവും ഉള്ള ജീവിതത്തിലെ ഒരോ ഇഞ്ചും എങ്ങനെ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ മുന്നോട്ട് പോകാം എന്നതാണ് ഗൂഗിള്‍ ഈ വേദിയില്‍ അവതരിപ്പിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് അമേരിക്കയിലെ ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോ (സിഇഎസ്). അടുത്ത ഒരു വര്‍ഷം ലോകത്തെ ടെക് ട്രെന്‍റ് നിര്‍ണ്ണയിക്കുന്ന ഷോ എന്ന നിലയില്‍ സിഇഎസിന് ടെക് ലോകത്ത് വലിയ സ്ഥാനമാണ് ഉള്ളത്. ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക്ക് കമ്പനികള്‍, മൊബൈല്‍ നിര്‍മ്മാതാക്കള്‍, വാഹന നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ തങ്ങളുടെ പുതിയ ആശങ്ങളും ഉത്പന്നങ്ങളും ലാസ് വേഗസിലെ വേദിയിലാണ് പുറത്ത് ഇറക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്‍റിലെ അത്ഭുതങ്ങള്‍

ലാസ് വേഗസിലെ വേദിയില്‍ ഗൂഗിള്‍ തങ്ങളുടെ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ രൂപമാണ് അവതരിപ്പിക്കുന്നത്. ഒരാളുടെ ദിവസവും ഉള്ള ജീവിതത്തിലെ ഒരോ ഇഞ്ചും എങ്ങനെ ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ മുന്നോട്ട് പോകാം എന്നതാണ് ഗൂഗിള്‍ ഈ വേദിയില്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ അസിസ്റ്റന്‍റ് വച്ച് എങ്ങനെ നിങ്ങളുടെ ഷവര്‍ പ്രവര്‍ത്തിപ്പിക്കാം, പൂട്ടുകള്‍ തുറക്കാം, സുരക്ഷ ക്യാമറകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, വാഷിംങ് മീഷൈന്‍ ഉപയോഗിക്കാം ഇങ്ങനെ നിരവധി വിദ്യകള്‍ വിവിധ കമ്പനികളുടെ ഉത്പന്നങ്ങളുമായി സഹകരിച്ച് ഈ വേദിയില്‍ ഗൂഗിള്‍ അവതരിപ്പിക്കുന്നു.

സാംസങ്ങിന്‍റെ നിയോണ്‍

ഒരു മനുഷ്യനെപ്പോലെ നമ്മോട് സംസാരിക്കുന്ന ചാറ്റ്ബോട്ട്, ചാറ്റ് ബോട്ടുകള്‍ ഇന്ന് സാധാരണമാണെങ്കിലും സാംസങ്ങ് അവതരിപ്പിക്കുന്ന നിയോണ്‍ എന്ന ചാറ്റ്ബോട്ടിനെ വ്യത്യസ്തമാക്കുന്നത് ഈ പ്രത്യേകതയാണ്. സാംസങ്ങിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റ് ബിക്സ്ബൈയുടെ അടുത്ത ഘട്ടമാണ് ശരിക്കും നിയോണ്‍ എന്ന് പറയാം. ഭൗതികമായി ശരീരം ഇല്ലെങ്കിലും മനുഷ്യനെപ്പോലെ പെരുമാറുന്ന ബോട്ട് എന്നാണ് ഇതിന്‍റെ വിശേഷണം.

ഇതിനൊപ്പം തന്നെ 2020 ലെ തങ്ങളുടെ 8കെ ടിവിയും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. 2020 ക്യുഎല്‍ഇഡി 8 കെ ലൈനപ്പ് ഉപയോക്താക്കള്‍ക്ക് അഭൂതപൂര്‍വമായ കാഴ്ചാനുഭവവും സമാനതകളില്ലാത്ത സ്മാര്‍ട്ട് ഹോം സംയോജനവും നല്‍കുന്നുവെന്ന് സാംസങ് അവകാശപ്പെടുന്നു. ഓഡിയോ, വീഡിയോ, സ്മാര്‍ട്ട് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യയുടെ കരുത്ത് പുതിയ ടിവികള്‍ പ്രയോജനപ്പെടുത്തുന്നുവെന്നും ഇത് അവകാശപ്പെടുന്നു.

ഇതുകൂടാതെ, പുതിയ ടിവികള്‍ ടൈസെന്‍ ഒഎസ് നല്‍കുന്ന നിരവധി സ്മാര്‍ട്ട് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഇത് ഉപയോക്താക്കള്‍ക്ക് വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിക്കുന്നതിനും ടാപ്പ് വ്യൂ, ഡിജിറ്റല്‍ ബട്ട്‌ലര്‍, സാംസങ് ഹെല്‍ത്ത് തുടങ്ങിയ പുതിയ സവിശേഷതകള്‍ ആക്‌സസ് ചെയ്യുന്നതിനും മുമ്പത്തേക്കാളും എളുപ്പമാക്കുന്നു പുതിയ 8കെ ടിവിയില്‍.

ഇതിനൊപ്പം തന്നെ ചുവപ്പ് നിറത്തിലുള്ള സാംസങ്ങ് ഗ്യാലക്സി ക്രോം ബുക്കും സാംസങ്ങ് അവതരിപ്പിച്ചിട്ടുണ്ട്. ഷൈനി സൂപ്പര്‍ തിന്‍ മോഡലായ ഇതിന്‍റെ കനം 0.4 ഇഞ്ചാണ്. 1 കിലോ ഗ്രാം ആണ് തൂക്കം. 4കെ യുഎച്ച്ഡി റെസല്യൂഷനാണ് എഎംഒഎല്‍ഇഡി ഡിസ്പ്ലേ. 1000 ഡോളര്‍ ആയിരിക്കും വില. 

സാംസങ് പരിചയപ്പെടുത്തിയത് ഗ്യാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് എന്നീ ഫോണുകളെയാണ്. സ്‌നാപ്ഡ്രാഗണ്‍ 855 ന്റെ ശക്തി, എസ് പെന്‍ ഉപയോഗിക്കാമെന്ന സവിശേഷത തുടങ്ങിയവയൊക്കെയാണ് ഈ ഫോണുകളുടെ പ്രത്യേകത. വില, ഇവ എന്നു ലഭ്യമാകുമെന്ന കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അപ്രത്യക്ഷമാകുന്ന പിന്‍ ക്യാമറ

പിന്നിലെ ക്യാമറ എന്നത് ഇന്ന് ഒരു സ്മാര്‍ട്ട്ഫോണിന്‍റെ ഏറ്റവും അത്യവശ്യമുള്ള പ്രത്യേകതയാണ്. എന്നാല്‍ ഇത് അപ്രത്യക്ഷമായലോ. അത്തരത്തില്‍ ഒരു ആശയമാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ വണ്‍പ്ലസ് അവതരിപ്പിക്കുന്നത്. അതായത് സാധാരണ നിലയില്‍ ഫോണ്‍ എടുത്ത് നോക്കിയാല്‍ പിന്നില്‍ ക്യാമറയുണ്ടെന്ന ഒരു സൂചനയും കാണില്ല. എന്നാല്‍ ക്യാമറ ആപ്പ് തുറക്കുമ്പോള്‍ ക്യാമറ പ്രത്യക്ഷപ്പെടും. വണ്‍പ്ലസിന്റെ കണ്‍സെപ്റ്റ് വണ്‍  എന്ന സാങ്കേതിവിദ്യയാണ് ഇത്തരം ഒരു സങ്കേതികത അവതരിപ്പിക്കുന്നത്. ഒരു കണ്‍സെപ്റ്റ് മോഡലായ ഇത്  ലാസ്വേഗസ് കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയില്‍ അവതരിപ്പിച്ചു. 

സെക്സ് ടെക് ഉത്പന്നങ്ങളും രംഗം കീഴടക്കുന്നു

സെക്സ് ടെക് എന്ന ഒരു വിഭാഗം തന്നെ സിഇഎസ് പ്രദര്‍ശനത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവരുകയാണ് 2020ല്‍. സിനെറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പുരുഷന്‍റെ സ്‌ഖലനം സമയം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു ബാന്‍റേജാണ് ഒരു സെക്സ് ടോയി നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. ഇതിന്‍റെ നിയന്ത്രണം ഒരു മൊബൈല്‍ ആപ്പ് വഴിയായിരിക്കും നടത്തുക. ഇത്തരത്തില്‍ ലൈംഗികതയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ സിഇഎസില്‍ അവതരിപ്പിക്കുന്നു.

സെഡാന്‍ ചെയര്‍ 21ാം നൂറ്റാണ്ടിന്‍റെ വാഹനം

സെഗ് വേ അവതരിപ്പിക്കുന്ന ഒരു കസേരയാണ് എസ്-പോഡ് വള്‍-ഇ സിനിമയിലെ റോബോട്ടിനെപ്പോലെയുള്ള ഈ വാഹനം ഒരു സെഡാന്‍ വാഹനം തന്നെയാണ്. ഭാവിയിലേക്കുള്ള വാഹനം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ