ക്ലബ് ഹൌസ് ആപ്പ് ആന്‍ഡ്രോയ്ഡിലും എത്തുന്നു

Web Desk   | Asianet News
Published : Mar 24, 2021, 06:47 PM IST
ക്ലബ് ഹൌസ് ആപ്പ് ആന്‍ഡ്രോയ്ഡിലും എത്തുന്നു

Synopsis

ഐഒഎസ് പതിപ്പായി മാത്രം ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൌസ് അതിവേഗമാണ് വളര്‍ന്നത്. 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടക്കം തരംഗമായ വോയിസ് ഓണ്‍ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൌസ് ആന്‍ഡ്രോയ്ഡിലും എത്തുന്നു. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ക്ലബ് ഹൌസ് ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭിക്കുമെന്നാണ് ക്ലബ് ഹൌസ് സഹസ്ഥാപകന്‍ പോള്‍ ഡേവിസണ്‍ പറയുന്നത്.

ഐഒഎസ് പതിപ്പായി മാത്രം ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൌസ് അതിവേഗമാണ് വളര്‍ന്നത്. ഇലോണ്‍ മസ്കിനെ പോലെയുള്ള പ്രമുഖരുടെ സാന്നിധ്യമാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെ പ്രശസ്തമാക്കിയത്. ഒപ്പം തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ഈ പ്ലാറ്റ്ഫോം വലിയ നേട്ടമുണ്ടാക്കിയെന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തല്‍.

ക്ലബ് ഹൌസിന്‍റെ വീക്കിലി ടൌണ്‍ഹാള്‍ ഈവന്‍റിലാണ് പോള്‍ ഡേവിസണ്‍ ആന്‍ഡ്രോയ്ഡിലേക്ക് ക്ലബ് ഹൌസ് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. കമ്പനി സ്ഥാപകരുമായും ഡവലപ്പര്‍മാരുമായി ആശയ വിനിമയം നടത്തിയെന്നും ഇത് ഉടന്‍ തന്നെ സംഭവിക്കും എന്നാണ് ക്ലബ് ഹൌസ് സഹസ്ഥാപകന്‍ അറിയിച്ചത്.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ