Cyber Phishing : ഫിഷിങ് ആക്രമണങ്ങള്‍ തടയാം, എസ്ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Web Desk   | Asianet News
Published : Feb 25, 2022, 06:37 PM IST
Cyber Phishing : ഫിഷിങ് ആക്രമണങ്ങള്‍ തടയാം, എസ്ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Synopsis

ഫിഷിങ് ആക്രമണത്തിനായി ഉപയോഗിക്കുന്ന സാമൂഹിക, സാങ്കേതിക മാര്‍ഗങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഇതു സഹായകമാകും. 

വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും പങ്കു വെക്കുന്ന കാര്യത്തിലും ജാഗ്രത പുലര്‍ത്തി ഫിഷിങ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് എസ്ബിഐ (SBI). ഇതു സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഈ വിവരങ്ങള്‍. ഫിഷിങ് ആക്രമണത്തിനായി ഉപയോഗിക്കുന്ന സാമൂഹിക, സാങ്കേതിക മാര്‍ഗങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ ഇതു സഹായകമാകും. വിശ്വസനീയമായ സാമ്പത്തിക സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ ഏജന്‍സികളിലോ നിന്നുള്ളതെന്ന വ്യാജേന ഇമെയിലുകളോ ടെക്സ്റ്റ് മെസേജുകളോ വെബ്‌സൈറ്റുകളോ തയ്യാറാക്കി ഉപഭോക്താക്കളുടെ വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയാണ് ഫിഷിങ്.

സംശയാസ്പദമായവ റിപ്പോര്‍ട്ടു ചെയ്യാം

സംശയകരമായ ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ ലഭിച്ചാല്‍ അവയോടു പ്രതികരിക്കാവതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എസ്ബിഐയുടെ പേര്‍ ഉപയോഗിക്കുന്ന സംശയകരമായ ഇമെയിലുകള്‍ ലഭിച്ചാല്‍ അത് report.phishing@sbi.co.in എന്ന ഐഡിയിലൂടെ റിപ്പോര്‍ട്ടു ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന തട്ടിപ്പ് ഇമെയിലുകളില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെടും. പാസ് വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഇങ്ങനെ ആവശ്യപ്പെടും. ഉപഭോക്താവ് ഇതില്‍ വിശ്വസിച്ച് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുകയും ചെയ്യും. തുടര്‍ന്നു ലഭിക്കുന്ന എറര്‍ പേജ് കാണുമ്പോഴാവും ചിലരെങ്കിലും തട്ടിപ്പിനെക്കുറിച്ച് മനസിലാക്കുക. യഥാര്‍ത്ഥ വെബ്‌സൈറ്റ് എന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റിലേക്കുള്ള ഹൈപര്‍ ലിങ്ക് നല്‍കുന്നതാണ് മറ്റൊരു രീതി. സന്ദേശത്തിലുള്ള കാര്യങ്ങള്‍ പാലിക്കുകുയാണെങ്കില്‍ സമ്മാനമോ അതു പോലുള്ള നേട്ടങ്ങളോ ലഭിക്കുമെന്നും പാലിച്ചില്ലെങ്കില്‍ പിഴയോ മറ്റു നടപടികളോ ഉണ്ടാകുമെന്നെല്ലാം ഇത്തരം തട്ടിപ്പു സന്ദേശങ്ങളില്‍ ഭീഷണിയുണ്ടാകാറുണ്ട്.

ലിങ്കുകളില്‍ ക്ലിക്കു ചെയ്യാതിരിക്കുക

അപ്രതീക്ഷിത സ്രോതസുകളില്‍ നിന്നെത്തുന്ന ഇമെയില്‍ വഴി ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്കു ചെയ്യാതിരിക്കുക. അതു പോലെ പോപ് അപ് വിന്‍ഡോകള്‍ വഴി ലഭിക്കുന്ന പേജുകളില്‍ ഒരു വിവരവും നല്‍കരുത്. അക്കൗണ്ട് നമ്പര്‍, പാസ് വേഡുകള്‍ തുടങ്ങി നിര്‍ണായകമായ ഒരു വിവരവും ടെക്സ്റ്റ് മെസേജുകള്‍ക്കോ അത്തരം സന്ദേശങ്ങള്‍ക്കോ മറുപടിയായി നല്‍കരുത്. ഫോണ്‍ വഴി ഇത്തരം ആവശ്യങ്ങള്‍ ലഭിച്ചാലും അവ നല്‍കരുത്. വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് തട്ടിപ്പുകള്‍ തടയാന്‍ ഏറ്റവും ആവശ്യം.

കൃത്യമായി ലോഗിന്‍ ചെയ്യുക

എപ്പോഴും കൃത്യമായ യുആര്‍എല്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക എന്നതാണ് തട്ടിപ്പുകള്‍ തടയാനായി വളര്‍ത്തിയെടുക്കേണ്ട ഒരു ശീലം. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ് വേഡും അംഗീകൃത ലോഗിന്‍ പേജില്‍ മാത്രം നല്‍കുക. നിങ്ങളുടെ ഐഡിയും പാസ് വേഡും നല്‍കുന്നതിനു മുന്‍പായി ലോഗിന്‍ പേജ് https:// എന്നു തന്നെയാണ് തുടങ്ങുന്നതെന്നും http:// എന്നല്ല തുടങ്ങുന്നതെന്നും ഉറപ്പു വരുത്തുക. ഇതിലുള്ള എസ് സുരക്ഷിതത്വത്തെയാണ് കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി പരിശോധിക്കുക, സംശയകരമായ എന്തെങ്കിലും കോളുകളിലൂടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക തുടങ്ങിയവ ശീലമാക്കുകയും വേണം.

പാസ് വേഡ് അറിയാതെ വെളിപ്പെടുത്തിയാല്‍ എന്തു ചെയ്യണം?

വ്യക്തിഗത വിവരങ്ങള്‍ അറിയാതെ വെളിപ്പെടുത്തിയാല്‍ ഉപഭോക്താവിന് തങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അക്‌സസ് തല്‍ക്ഷണം ലോക്കു ചെയ്യാന്‍ ഇന്റര്‍നെറ്റിലൂടെ സാധിക്കും. ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കിനെ, ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തെ സമീപിക്കുകയും വേണം. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് കുഴപ്പങ്ങള്‍ കണ്ടാല്‍ ബാങ്കിനെ അറിയിക്കുകയും വേണം. അപകട സാധ്യതകള്‍ കുറക്കാ

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ