ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ ഇന്ത്യ തയ്യാറാണോ?; വിശദീകരിച്ച് റിട്ടേയര്‍ഡ് ലെഫ്.കേണല്‍ നവീന്‍ നവ്ലാനി

By Web TeamFirst Published Jul 10, 2021, 2:25 PM IST
Highlights

ഡ്രോണ്‍ പോലുള്ള പറക്കും ഉപകരണങ്ങള്‍ വച്ച റഡാറുകളുടെ കണ്ണില്‍പ്പെടാതെ ആകാശ ആക്രമണം ആസൂത്രണം ചെയ്യുക. ഇന്ത്യ ഇത് നേരിടാന്‍ സജ്ജമാണോ.റിട്ടേയര്‍ഡ് ലെഫ്.കേണല്‍ നവീന്‍ നവ്ലാനി ഇത് സംബന്ധിച്ച് വിശദീകരിക്കുന്നു. 
 

ബംഗലൂരു: ജൂണ്‍ 27നാണ് ജമ്മുവിലെ വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. ഇത്തരത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഡ്രോണുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് അടുത്ത് കണ്ടതായി പിന്നീടും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. രാജ്യത്തിനെതിരെ ആയുധങ്ങള്‍ സുരക്ഷിതയിടത്ത് നിന്നും അതിര്‍ത്തികടത്തി തൊടുത്തുവിടാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണോ ഇത്. 

സാധാരണ രീതിയില്‍ ഇന്ത്യയ്ക്കെതിരെ മുഖമില്ലാതെ നടത്താറുള്ള ആക്രമണങ്ങളുടെ പുതിയ പതിപ്പ് ആയിരിക്കാം ഇത്. ഡ്രോണ്‍ പോലുള്ള പറക്കും ഉപകരണങ്ങള്‍ വച്ച റഡാറുകളുടെ കണ്ണില്‍പ്പെടാതെ ആകാശ ആക്രമണം ആസൂത്രണം ചെയ്യുക. ഇന്ത്യ ഇത് നേരിടാന്‍ സജ്ജമാണോ.റിട്ടേയര്‍ഡ് ലെഫ്.കേണല്‍ നവീന്‍ നവ്ലാനി ഇത് സംബന്ധിച്ച് വിശദീകരിക്കുന്നു. 

ഇന്ത്യയില്‍ ഡിആര്‍ഡിഒ അടക്കമുള്ള സ്ഥാപനങ്ങള്‍ ആന്‍റി ഡ്രോണ്‍ ടെക്നോളജിയില്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യയിലെ ഡ്രോണ്‍ വ്യാവസായ രംഗം തന്നെ ഇത്തരം വെല്ലുവിളികളെ തിരിച്ചറിയുന്നുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ നിന്നും മാറി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ടെക്നോളജി ഉയര്‍ന്നുവരും. ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണിയും തീര്‍ച്ചയായും അഭിസംബോധന ചെയ്യേണ്ട വിഷയമാണ്. എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വച്ച ഡ്രോണ്‍ മേഖലയിലെ ടെക്നോളജിയും, അതിനൊപ്പം തന്നെ ആന്‍റി ഡ്രോണ്‍ ടെക്നോളജിയും ഒരു പൂച്ച, എലി കളിയാണ്.

ഡ്രോണുകള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള ഒരു വെല്ലുവിളിയായി ഉയരുമ്പോള്‍ തന്നെ അതിന്‍റെ രാജ്യത്തിനകത്ത് വളരെ മോശമായി ഉപയോഗിക്കാനുള്ള സാധ്യതകളും കാണേണ്ടതാണ്. സൗദിയിലെ ആരാംകോയുടെ എണ്ണപ്ലാന്‍റുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഡ്രോണ്‍ ആണ്. അതിനാല്‍ തന്നെ ഇന്ധന പ്ലാന്‍റുകള്‍, വിഐപി എരിയകള്‍ ഇങ്ങനെ വളരെ സെന്‍സിറ്റിവ് പ്രദേശങ്ങള്‍ ഇപ്പോഴും രാജ്യത്ത് ആന്‍റിഡ്രോണ്‍ സാങ്കേതിക വിദ്യയൊന്നും എത്തിയിട്ടില്ല - റിട്ടേയര്‍ഡ് ലെഫ്.കേണല്‍ നവീന്‍ നവ്ലാനി പറയുന്നു.

അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം

click me!