തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ ഫോട്ടോ ഐഡി കാര്‍ഡ് വരുന്നു

By Web TeamFirst Published Dec 14, 2020, 4:49 PM IST
Highlights

ഡിജിറ്റല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു വോട്ടര്‍ക്ക് മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇസി തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത്തരം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഉേദ്യാഗസ്ഥര്‍ പറഞ്ഞു.

ദില്ലി: വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ തിരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡ് വരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ (ഇസി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ഇസി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെയും പൊതുജനങ്ങളുടെയും വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വഴി ഫീല്‍ഡുകളിലെ ഉേദ്യാഗസ്ഥരില്‍ നിന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ആശയത്തിന്മേലാണ് ഞങ്ങളിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്,' പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിജിറ്റല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു വോട്ടര്‍ക്ക് മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇസി തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത്തരം വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഉേദ്യാഗസ്ഥര്‍ പറഞ്ഞു.

'ഇത് ഒരു മൊബൈല്‍, വെബ്‌സൈറ്റ്, ഇമെയില്‍ വഴി ആകാം. വേഗത്തിലുള്ള ഡെലിവറിയും എളുപ്പത്തില്‍ പ്രവേശനക്ഷമതയും നല്‍കുക എന്നതാണ് ആശയം. ഫിസിക്കല്‍ കാര്‍ഡ് അച്ചടിക്കാന്‍ സമയവും വോട്ടറിലേക്ക് എത്താന്‍ കൂടുതല്‍ സമയവും എടുക്കുന്നു,' അദ്ദേഹം വിശദീകരിച്ചു.

ആധാര്‍ കാര്‍ഡ്, പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ മോഡില്‍ ലഭ്യമാണ്.
ഡിജിറ്റല്‍ മോഡില്‍, വോട്ടര്‍മാരുടെ ചിത്രവും വ്യക്തമാകും, ഇത് തിരിച്ചറിയല്‍ എളുപ്പമാക്കുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാന്‍ സുരക്ഷാ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന വോട്ടെടുപ്പ് പാനല്‍ ഉേദ്യാഗസ്ഥന്‍ പറഞ്ഞു. 

ഇസിയുടെ വോട്ടര്‍ പട്ടികയിലുള്ള യോഗ്യതയുള്ള വോട്ടര്‍മാര്‍ക്ക് ഫിസിക്കല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 1993 ല്‍ ആദ്യമായി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവായും ഇപ്പോള്‍ ഉപയോഗിക്കുന്നു.

click me!