ഭക്ഷണത്തിന് റേറ്റിംഗിടാന്‍ ഇനി മനുഷ്യനെ വേണ്ട 'ഗയ്‌സ്'; രുചിച്ചറിയാന്‍ 'ഇ-നാവ്' എത്തി

Published : Nov 09, 2024, 03:51 PM ISTUpdated : Nov 09, 2024, 03:54 PM IST
ഭക്ഷണത്തിന് റേറ്റിംഗിടാന്‍ ഇനി മനുഷ്യനെ വേണ്ട 'ഗയ്‌സ്'; രുചിച്ചറിയാന്‍ 'ഇ-നാവ്' എത്തി

Synopsis

രുചി പരിശോധിക്കുന്ന 'ഇ-നാവ്' പെൻസിൽവേനിയ സർവകലാശാല വികസിപ്പിച്ചെടുത്തു. ഭക്ഷണപാനീയങ്ങളുടെ സുരക്ഷിതത്വവും ഗുണനിലവാരവും നിർണയിക്കാൻ ഈ ഇലക്ട്രോണിക് നാവിന് കഴിയും. രാസ അയോണുകളെ തിരിച്ചറിഞ്ഞ് കമ്പ്യൂട്ടർ വഴി വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നിൽ. ആദ്യഘട്ടത്തിൽ പാനീയങ്ങളിലാണ് പരീക്ഷണം.

പെൻസിൽവേനിയ: രുചിയുടെ കാര്യത്തിൽ പുതിയൊരു പരീക്ഷണം കൂടി അരങ്ങ് തകർക്കുകയാണ്. എന്താണെന്നല്ലേ? രുചി നോക്കാനുള്ള ടെക് സംവിധാനം. 'ഇ-നാവ്' എന്നാണ് ഈ ഉപകരണത്തിന്‍റെ പേര്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല... ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും കയ്യടക്കുക.

ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് ഇലക്‌ട്രോണിക് നാവ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവർത്തിക്കാൻ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാൻ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്‍റെ കണ്ടെത്തലിന് പിന്നിൽ.

Read more: ആരും ഒന്നുമറിയില്ല, ഒടിപി വരില്ല; ആൻഡ്രോയ്ഡ് ഫോണില്‍ നിന്ന് പണം പോയിക്കൊണ്ടേയിരിക്കും, വില്ലനെതിരെ ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ