ഡോഗ്‌കോയിന്‍ കുതിക്കുന്നു; പൊട്ടിച്ചിരിച്ച് എലോണ്‍ മസ്‌ക്ക്.!

By Web TeamFirst Published Apr 16, 2021, 9:17 AM IST
Highlights

ഈ വര്‍ഷം തുടക്കത്തില്‍ ഒരു ഡോഗ്‌കോയിന്റെ ഉയര്‍ച്ച ഒരു ശതമാനത്തില്‍ കുറവായിരുന്നു എന്നതിനാല്‍ ഈ കുതിപ്പ് അവിശ്വസനീയമാണ്. 2.5 സെന്റിലേക്ക് താഴുന്നതിന് മുമ്പ് ഇത് 7.5 ശതമാനം വരെ ഉയര്‍ന്നു. 

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മേധാവി എലോണ്‍ മസ്‌ക് ജനപ്രിയമാക്കിയ ക്രിപ്‌റ്റോകറന്‍സിയാണ് ഡോഗ്‌കോയിന്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70.22 ശതമാനം മൂല്യം വര്‍ദ്ധിച്ച് ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇത് ഡോഗ്‌കോയിന്റെ നിലവിലെ മൂല്യം 0.122680 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 12 സെന്റാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു 'മെമെ േകായിന്‍' എന്ന് ലിസ്റ്റുചെയ്തിരിക്കുന്ന ഡോഗ്‌കോയിന്റെ വിപണി മൂലധനം ഇപ്പോള്‍ 14 ബില്ല്യണ്‍ കവിഞ്ഞു.

ഈ വര്‍ഷം തുടക്കത്തില്‍ ഒരു ഡോഗ്‌കോയിന്റെ ഉയര്‍ച്ച ഒരു ശതമാനത്തില്‍ കുറവായിരുന്നു എന്നതിനാല്‍ ഈ കുതിപ്പ് അവിശ്വസനീയമാണ്. 2.5 സെന്റിലേക്ക് താഴുന്നതിന് മുമ്പ് ഇത് 7.5 ശതമാനം വരെ ഉയര്‍ന്നു. മൂന്ന് മുതല്‍ ഏഴ് സെന്റ് വരെ ഡോഗ്‌കോയിന്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ചെലവഴിച്ചു. എങ്കിലും, ഞായറാഴ്ച ക്രിപ്‌റ്റോയ്ക്ക് 10 സെന്റ് നാഴികക്കല്ല് എത്തുന്നതിനുമുമ്പ് വില വീണ്ടും ഉയരാന്‍ തുടങ്ങി. അതോടെയാണ് പൊട്ടിച്ചിരിക്കുന്ന എലോണ്‍ മസ്‌ക്കിന്റെ ചിത്രമടക്കം ഇതിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ചത്. 

സ്‌റ്റോക്ക് മാര്‍ക്കറ്റ് ന്യൂസ് സൈറ്റായ ബെന്‍സിംഗ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ക്രിപ്‌റ്റോകറന്‍സി 2021 ന്റെ ആരംഭം മുതല്‍ 1,900 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ബിറ്റ്‌കോയിന് 117.47 ശതമാനം വര്‍ധനയുണ്ടായി.

എന്താണ് ഡോഗ്‌കോയിന്‍?

രണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ ബില്ലി മര്‍കസും ജാക്‌സണ്‍ പാമറും ചേര്‍ന്നാണ് ഡോഗ്‌കോയിന്‍ 2013 ഡിസംബറില്‍ ഇന്‍സ്റ്റന്റ് ക്രിപ്‌റ്റോകറന്‍സിയായി സൃഷ്ടിച്ചത്. ഇ-ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ബിറ്റ്‌കോയിന്‍ പോലെ ഒരു ഡിജിറ്റല്‍ കറന്‍സിയാണ് ഇത്. ഒരു 'ഡോഗ്' മെമ്മില്‍ നിന്നാണ് നാണയത്തിന് അതിന്റെ പേര് ലഭിച്ചതെന്നും അതില്‍ ഷിബ ഇനുവിന്റെ ചിത്രമുണ്ടെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്.

ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) എലോണ്‍ മസ്‌ക്, റാപ്പര്‍ സ്‌നൂപ് ഡോഗ്, റോക്ക് ബാന്‍ഡ് കിസ് ബാസിസ്റ്റ് ജീന്‍ സിമ്മണ്‍സ് എന്നിവര്‍ ട്വിറ്ററില്‍ പരാമര്‍ശിച്ചതിന് ശേഷമാണ് ഈ കറന്‍സി ആഗോള പ്രാധാന്യം നേടിയത്.

ലോകം പ്രവര്‍ത്തിക്കുന്ന രീതിയെ മാറ്റിമറിക്കുന്ന ഭാവി കറന്‍സിയായി ഈ ബിറ്റ്‌കോയിനെ പലരും പ്രശംസിച്ചു. ഡോഗ്‌കോയിന്‍ ഒരു ഇന്റര്‍നെറ്റ് തമാശയായിരുന്നു. ഇതാണ് ആളുകള്‍ ചിരിക്കുന്നത്. ഡോഗ്‌കോയിന്‍ ലോകമെമ്പാടുമുള്ള ഒരു സാംസ്‌കാരിക ഐക്കണായി ഇപ്പോള്‍ മാറി, ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സികളില്‍ ഒന്നാണിത്. ഇത് ആശ്ചര്യകരവും അമ്പരപ്പിക്കുന്നതുമാണ്. അതേ സമയം, ഡോഗ്‌കോയിനെ പരാമര്‍ശിച്ച് ആളുകള്‍ 'ചന്ദ്രനിലേക്ക്' എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങിയ റെഡ്ഡിറ്റ്, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് ഈ കുതിപ്പിന് പിന്നിലെ ഒരു കാരണം. ക്രിപ്‌റ്റോകറന്‍സികള്‍ ഉയര്‍ന്ന വിലയില്‍ എത്തത്. എന്തായാലും, ഡോഗ് കോയിന്റെ നല്ലകാലമെന്നല്ലാതെ എന്തു പറയാന്‍.

click me!