'ഞാന്‍ ഒരു അന്യഗൃഹ ജീവി'; മസ്കിന്‍റെ പുതിയ പ്രഖ്യാപനം.!

Web Desk   | Asianet News
Published : Feb 14, 2021, 10:01 AM IST
'ഞാന്‍ ഒരു അന്യഗൃഹ ജീവി'; മസ്കിന്‍റെ പുതിയ പ്രഖ്യാപനം.!

Synopsis

ഇതൊടെ ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായി, ഇലോണ്‍ മസ്ക് ശരിക്കും അന്യഗൃഹജീവിയാണോ എന്ന ചോദ്യം ഉയര്‍ത്തുന്ന ഗൂഢാലോചന വീഡിയോകള്‍ ചിലര്‍ ഇതിനടിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ ഇന്ത്യക്കാരന്‍റെ ചോദ്യത്തിന് മറുപടി നല്‍കി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്ക്. ഇന്ത്യന്‍ ആപ്പായ ക്രഡിന്‍റെ സ്ഥാപകന്‍ കുണാൽ ഷായുടെ ട്വീറ്റിനു മറുപടിയായാണ് മസ്ക് രസകരമായ മറുപടി നല്‍കിയത്. കുണാലിന്‍റെ ചോദ്യം ഇതായിരുന്നു, 'ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇലോൺ മസ്ക് 50,000 കോടി ഡോളർ മൂല്യമുള്ള നാലിൽ കൂടുതൽ കമ്പനികൾ ഒരേസമയം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നു. ഞാൻ ശരിക്കും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നത്: അദ്ദേഹം എങ്ങനെയാണ് അത് ചെയ്യുന്നത്' ? ഇതിന് മറുപടിയായുമായി ഇലോണ്‍ മസ്ക് ഉടന്‍ എത്തി.  ഞാനൊരു ഏലിയൻ (അന്യഗ്രഹ ജീവി) ആണെന്നാണ്. മസ്കിന്‍റെ മറുപടി.

ഇതൊടെ ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായി, ഇലോണ്‍ മസ്ക് ശരിക്കും അന്യഗൃഹജീവിയാണോ എന്ന ചോദ്യം ഉയര്‍ത്തുന്ന ഗൂഢാലോചന വീഡിയോകള്‍ ചിലര്‍ ഇതിനടിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ട്വിറ്ററില്‍ എന്നും സജീവ സാന്നിധ്യമാണ് മസ്ക്. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകി വാർത്തകളിൽ ഇടംനേടുന്ന വ്യക്തിയാണ് ഇലോൺ മസ്ക്. അടുത്തിടെ മസ്ക് ട്വിറ്ററില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ടെക് ലോകത്ത് വളരെ ചര്‍ച്ചയായിട്ടുണ്ട്.

ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ബിറ്റ്‌കോയിനിന്‍റെ ഭാവിതന്നെ മാറ്റി മറിക്കുന്ന പ്രഖ്യാപനം അടുത്തിടെ ഉണ്ടായത് ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ക്ക് പിന്നാലെയാണ്. ക്ലബ്ഹൗസ്, സിഗ്നൽ ആപ്പ്, ബിറ്റ്കോയിൻ തുടങ്ങി നിരവധി സംരംഭങ്ങളുടെ ഭാവി തന്നെ ഒരു നിമിഷംകൊണ്ട് മാറ്റിമറിച്ചു ഇലോൺ മസ്കിന്‍റെ ട്വീറ്റുകള്‍. 

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ