Latest Videos

ത്രെഡ്സിൽ സക്കർബർ​ഗിന് ഒരു ശ്രദ്ധയുമില്ലെ ? പരിഹസിച്ച് മസ്ക് രംഗത്ത്.!

By Web TeamFirst Published Jul 17, 2023, 9:19 AM IST
Highlights

ട്വിറ്ററിന് ബദലായി എത്തിയ ത്രെഡ്സ് ആപ്പിന് ഇപ്പോൾ പഴയ സ്വീകാര്യതയില്ലെന്ന് അടുത്തിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 

ക്കർബർ​ഗ് പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു എന്ന പരിഹാസവുമായി മസ്ക്. മെറ്റാ സിഇഒ മാർക്ക് സക്കർബർ​ഗ് ആറു ദിവസത്തിലധികമായി ത്രെഡ്സിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ലെന്ന് ഒരു ട്വീറ്റ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് ട്വിറ്റർ ഉടമ എലോൺ മസ്‌ക് പ്രതികരണവുമായി എത്തിയത്. ഇപ്പോൾ തന്നെ സക്കർബർഗ് ത്രെഡ്സ് കൈവിട്ടോ..? എന്നായിരുന്നു ഒരു ട്വിറ്റർ യൂസർ ചോദിച്ചത്. പത്ത് കോടി യൂസർമാരെ സ്വന്തമാക്കിയ വിവരം പങ്കുവെച്ചുള്ള പോസ്റ്റാണ് അവസാനമായി ത്രെഡ്സിൽ സക്കർബർഗ് പങ്കുവെച്ചത്.

ട്വിറ്ററിന് ബദലായി എത്തിയ ത്രെഡ്സ് ആപ്പിന് ഇപ്പോൾ പഴയ സ്വീകാര്യതയില്ലെന്ന് അടുത്തിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ദിവസങ്ങൾ കൊണ്ട് 100 മില്യൺ ഉപയോക്താക്കളെ സ്വന്തമാക്കിയ സോഷ്യൽ മീഡിയ ആപ്പെന്ന റെക്കോർഡ് മെറ്റയുടെ ത്രെഡ്സ് ആപ്പ് നേടിയിരുന്നു.  ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള മെറ്റയുടെ ട്രിക്കായിരുന്നു ആളുകളെ കൂട്ടമായി ത്രെഡ്സിലേക്ക് എത്തിച്ചത്. 

ട്വിറ്റർ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത സ്വീകാര്യതയും മറ്റ് സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തരായ യൂസർ‍ ബേസും ത്രെഡ്സിന് ഇതുവരെ നല്ല രീതിയിൽ സ്വന്തമാക്കാൻ ഇപ്പോൾ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സക്കർബർ​ഗിനും ഇപ്പോൾ ത്രെഡ്സിനോട് താൽപര്യം കുറഞ്ഞോ എന്നാണ് ഇപ്പോൾ മസ്കുൾപ്പെടെയുള്ളവർ ചോദിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്ക് പിരിച്ചുവിട്ട  ജീവനക്കാരെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ  ത്രെഡ്സിൽ നിയമിച്ചതായി ആരോപിച്ച് എലോൺ മസ്‌കിന്റെ അഭിഭാഷകൻ  രംഗത്തെത്തിയത്. മെറ്റാ അതിന്റെ ത്രെഡ്‌സ് എന്ന ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകൻ രംഗത്ത് വന്നത്. 

മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്  കത്ത് അയച്ചിരുന്നു. കമ്പനി ഒരു "കോപ്പികാറ്റ്" ആപ്പ് സൃഷ്‌ടിക്കാനായി "ഡസൻ കണക്കിന് വരുന്ന മുൻ ട്വിറ്റർ ജീവനക്കാരെ" നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. 

ഈ ജീവനക്കാരിൽ ചിലർക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും അവർ ട്വിറ്റർ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തിൽ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ട്വിറ്റർ ഗുരുതരമായ ആശങ്കകളും പ്രകടിപ്പിച്ചിട്ടുണ്ട്.

ഡോക്ടറുടെ ഓണ്‍ലൈന്‍ അപ്പോയിൻമെന്‍റ് എടുത്തു; യുവതിക്ക് പോയത് ഒന്നരലക്ഷം രൂപ.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

click me!