മണിക്കൂറുകള്‍ മാത്രം വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായി ഇലോണ്‍ മസ്‌ക്ക്

By Web TeamFirst Published Feb 22, 2021, 4:38 PM IST
Highlights

സെക്വോയ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് മസ്‌ക്കിന്റെ സ്‌പേസ് സ്റ്റാര്‍ട്ടപ്പ് സ്‌പേസ് എക്‌സ് ഈ മാസം 850 മില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ട് സ്വരൂപിച്ചു.

ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സ് ഫണ്ടിംഗിന് ശേഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി ഇലോണ്‍ മസ്‌ക് മാറുന്നു. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്നാണ് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ഭൂമിയിലെ ഏറ്റവും ധനികനായി മാറിയിരിക്കുന്നത്.  ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം, ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സ്വത്ത് 199.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അദ്ദേഹം സ്ഥാപിച്ച റോക്കറ്റ് കമ്പനി മറ്റൊരു ഫണ്ടിംഗ് റൗണ്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്. 

സെക്വോയ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് മസ്‌ക്കിന്റെ സ്‌പേസ് സ്റ്റാര്‍ട്ടപ്പ് സ്‌പേസ് എക്‌സ് ഈ മാസം 850 മില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ട് സ്വരൂപിച്ചു. റൗട്ടിന് ശേഷം 74 ബില്യണ്‍ ഡോളറാണ് റോക്കറ്റ് കമ്പനിയുടെ മൂല്യം. ഓഗസ്റ്റിനു ശേഷമുണ്ടായ ഏറ്റവും വലിയത്, അതായത് 60 ശതമാനം വര്‍ധനവാണിത്. ബിറ്റ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി ടെസ്‌ല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ഒരു ബിറ്റ്‌കോയിന്റെ വില കുതിച്ചുയരാന്‍ കാരണമായി, ഇത് ഒരു നാണയത്തിന്റെ മൂല്യം 50,000 ഡോളര്‍ പോലും കവിയാന്‍ ഇടയാക്കി.

ടെസ്‌ല ഉടമ എലോണ്‍ മസ്‌ക് നേരത്തെ ഡോഗ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയില്‍ വലിയ തുക നിക്ഷേപിച്ചിരുന്നു. മസ്‌ക് ഡോഗ്‌കോയിന്റെ മൂല്യത്തെ 'ഡോഗ്' എന്ന ഒറ്റവാക്ക് ഉപയോഗിച്ചു വിശേഷിപ്പിച്ചതോടെ വലിയ തോതിലാണ് ഇത് ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയത്. മസ്‌ക്കിന്റെ ഇടപെടലോടു കൂടി ഡോഗ്‌കോയിന്റെ മൂല്യം 800% ആയി ഉയര്‍ന്നിരുന്നു.

click me!