ഇമോജികളില്‍ സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം

By Web TeamFirst Published Nov 3, 2021, 7:11 AM IST
Highlights

ഇമോജികള്‍  വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവര്‍ നടത്തുന്ന സാമൂഹിക മാധ്യമ വിനിമയങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടാകുന്നു.

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങളിലെ ആശയ വിനിമയത്തിന് വൈകാരിക ഭാഷയായി ഉപയോഗിക്കുന്ന ഇമോജികളില്‍ (Emoji) സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ( kasargod central university) ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. നമ്മുടെ ഭാവ പ്രകടനത്തിന് ഇപ്പോഴുള്ള ഇമോജികള്‍ പോരെന്നും പഠനം പറയുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാള്‍ പതിന്മടങ്ങ് ഭാവങ്ങള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് അനുയോജ്യമായ ഇമോജികള്‍ ലഭ്യമായിട്ടില്ലെന്ന് പഠനം പറയുന്നു. അതിനാല്‍ വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവര്‍ നടത്തുന്ന സാമൂഹിക മാധ്യമ വിനിമയങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടാകുന്നു.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസി. പ്രൊഫ ഡോ. ബി ഇഫ്തികാര്‍ അഹമ്മദും ഗവേഷക വിദ്യാര്‍ത്ഥിനി എം. ശ്രീലക്ഷ്മിയുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സ്മൈലി, പിക്റ്റോഗ്രാം, ഐഡിയോഗ്രാം, ലോഗോ ഗ്രാം തുടങ്ങിയ ഡിജിറ്റല്‍ ടെക്സ്റ്റുകളെ അധികരിച്ചായിരുന്നു പഠനം. ഗവേഷക ജേര്‍ണലായ കലാസരോവറില്‍ ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!