ഫേസ്ബുക്കിനെ ഒതുക്കാന്‍ നീക്കം; ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ഏറ്റെടുത്തത് കേസാവുന്നു

By Web TeamFirst Published Dec 9, 2020, 1:01 PM IST
Highlights

വാങ്ങുന്ന സമയത്ത് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഉപയോക്താക്കളും ഫേസ്ബുക്കിന് 450 ദശലക്ഷം ഉപയോക്താക്കളുമുണ്ടായിരുന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനികള്‍ എതിരാളികളാണെങ്കില്‍ പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നത് ആന്റിട്രസ്റ്റ് ലംഘനമായിരിക്കും. ഇതാണ് ഫെഡറല്‍ കോടതിയിലോ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിയുടെ മുമ്പിലോ കേസാക്കി എഫ്ടിസി കൊണ്ടു വരിക. 

ഫേസ്ബുക്കിനെതിരേ തുടര്‍ച്ചയായി കേസുകളുമായി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി). 40 സംസ്ഥാനങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറലുകളുടെ കൂട്ടായ്മയായ ആന്റിട്രസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കിനെതിരേ നിരവധി സ്യൂട്ടുകളാണ് തയ്യാറാക്കുന്നത്. എന്നാല്‍ എന്തിനാണ് കേസുകളെന്നും ആരോപണങ്ങളെന്നും വ്യക്തമല്ല. ഇത് പ്രധാനമായും ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയെ ഫേസ്ബുക്ക് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമിനെ 2012 ല്‍ ഒരു ബില്യണ്‍ ഡോളറിനും 2014 ല്‍ 19 ബില്യണ്‍ ഡോളറിന് വാട്‌സാപ്പിനെയും ഫേസ്ബുക്ക് വാങ്ങിയിരുന്നു. ഇപ്പോള്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് എന്നിവയുള്‍പ്പെടെ ഏറ്റവും ജനപ്രിയവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തതുമായ നാല് ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്കിനു സ്വന്തമാണ്.

വാങ്ങുന്ന സമയത്ത് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഉപയോക്താക്കളും ഫേസ്ബുക്കിന് 450 ദശലക്ഷം ഉപയോക്താക്കളുമുണ്ടായിരുന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനികള്‍ എതിരാളികളാണെങ്കില്‍ പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നത് ആന്റിട്രസ്റ്റ് ലംഘനമായിരിക്കും. ഇതാണ് ഫെഡറല്‍ കോടതിയിലോ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിയുടെ മുമ്പിലോ കേസാക്കി എഫ്ടിസി കൊണ്ടു വരിക. ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുന്നതെങ്കില്‍ അതൊരു ജഡ്ജിക്ക് വിട്ടുകൊടുക്കും, അതേസമയം എഫ്ടിസി നേരിട്ട് കേസ് ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കമ്മിറ്റിയായിരിക്കും. കേസ് സ്വന്തം നിലയ്ക്ക് എഫ്ടിസി തീരുമാനിക്കുകയാണെങ്കില്‍, അതിന് സംസ്ഥാനങ്ങളുമായി ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ കഴിയില്ല.

ഫേസ്ബുക്ക് വാങ്ങിയ ആപ്പുകള്‍ പരസ്പരം മത്സരിക്കുന്നതായിരുന്നുവെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ കാണിക്കുന്ന രേഖകള്‍ എഫ്ടിസി പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട്, ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിറ്റിയ ജെയിംസിന്റെ നേതൃത്വത്തിലുള്ള അറ്റോര്‍ണി ജനറല്‍മാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഫേസ്ബുക്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ആദ്യം, സക്കര്‍ബര്‍ഗ് പറഞ്ഞത് കമ്പനിക്ക് മറ്റ് നിരവധി മത്സരാര്‍ത്ഥികളുണ്ടെന്നാണ്. 'പല മേഖലകളിലും ഞങ്ങള്‍ ഞങ്ങളുടെ എതിരാളികള്‍ക്ക് പിന്നിലുണ്ട്,' സക്കര്‍ബര്‍ഗ് യുഎസ് ജനപ്രതിനിധിസഭയുടെ ആന്റിട്രസ്റ്റ് ജുഡീഷ്യറി കമ്മിറ്റിയോട് പറഞ്ഞു. 'യുഎസിലെ ഏറ്റവും ജനപ്രിയ സന്ദേശമയയ്ക്കല്‍ സേവനം ഐമെസേജ് ആണ്. അതിവേഗം വളരുന്ന ആപ്ലിക്കേഷന്‍ ടിക് ടോക്ക് ആണ്. വീഡിയോയ്ക്കായുള്ള ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷന്‍ യൂട്യൂബ് ആണ്. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോണ്‍ ആണ്. ഏറ്റവും വലിയ പരസ്യ പ്ലാറ്റ്‌ഫോം ഗൂഗിള്‍ ആണ്. യുഎസില്‍ പരസ്യത്തിനായി, പത്ത് സെന്റില്‍ താഴെ മാത്രമാണ് ഞങ്ങളോടൊപ്പം ഉപയോക്താക്കള്‍ ചെലവഴിക്കുന്നത്. ' സക്കര്‍ബര്‍ഗ് പറഞ്ഞു.

ചെറു കമ്പനികളില്‍ നിന്ന് പവര്‍ഹൗസുകളിലേക്ക് വ്യാപിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സഹായിച്ചതായി പറഞ്ഞുകൊണ്ട് ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ വിവാദ ഏറ്റെടുക്കലുകളെ അദ്ദേഹം ന്യായീകരിച്ചു. ഫേസ്ബുക്കിനോടെന്ന പോലെ ആമസോണ്‍, ആപ്പിള്‍ എന്നിവ ഉള്‍പ്പെടുന്ന നാല് വന്‍കിട കമ്പനികളില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ടിസിയും 2019 ല്‍ അവിശ്വാസ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ്, അറ്റോര്‍ണി ജനറല്‍മാര്‍ ഗൂഗിളിനെയും ഫേസ്ബുക്കിനെയും കുറിച്ച് അന്വേഷണം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കിനെതിരേയാണ് കേസുമായി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) മുന്നോട്ടു പോകുന്നത്.

click me!