ലോകകപ്പ് ആസ്വദിക്കാൻ ജിയോ സിനിമയെ കൂടാതെ വേറെയും വഴിയുണ്ട്!

By Web TeamFirst Published Nov 25, 2022, 4:14 PM IST
Highlights

ലോകകപ്പ് ആവേശമാക്കിയിരിക്കുകയാണ് നാടെങ്ങും. കളി കാണാൻ കൂടുതൽ പേരും ജിയോ സിനിമയെ ആണ് ആശ്രയിക്കുന്നത്

ലോകകപ്പ് ആവേശമാക്കിയിരിക്കുകയാണ് നാടെങ്ങും. കളി കാണാൻ കൂടുതൽ പേരും ജിയോ സിനിമയെ ആണ് ആശ്രയിക്കുന്നത്. സ്‌പോർട്‌സ് 18 അല്ലെങ്കിൽ സ്‌പോർട്‌സ് 18 എച്ച്‌ഡി സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടില്ലെങ്കിലും, ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ സിനിമയെ കൂടാതെ ഇനിയും മാർഗങ്ങളുണ്ട്.  

മൈ വിഐ ആപ്പ് ,വിഐ മൂവിസ് ,ടിവിയും ടാറ്റാ പ്ലേയും ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.  ഖത്തറിൽ നടക്കുന്ന ലോക കപ്പിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളിയാണ് ജിയോ സിനിമ. ആൻഡ്രോയിഡിലും ഐഒഎസിലും ‌ ആപ്പ് ഉണ്ട്.  ആൻഡ്രോയിഡ് ബേസ് ചെയ്തുള്ള മിക്ക സ്മാർട്ട് ടിവികളിലും ജിയോസിനിമ ലഭ്യമാണ്. 

 ഹൈപ്പ് മോഡ് പോലെയുള്ള നിരവധി ഹാൻഡി ഫീച്ചറുകൾ ജിയോസിനിമയിൽ ലഭ്യമാണ്. ജിയോ വരിക്കാർക്ക് മാത്രമല്ല, എല്ലാ ഉപയോക്താക്കൾക്കും ജിയോസിനിമ സൗജന്യമായി ലഭിക്കും.  അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാകണം ജിയോസിനിമയ്ക്ക് മുന്നിൽ ലോകകപ്പ് കാണാൻ ഇരിക്കേണ്ടത്.

ലോകകപ്പ് മത്സരങ്ങൾ സ്ട്രീം ചെയ്യാൻ വോഡഫോൺ ഐഡിയയും റെഡിയാണ്.ഇതിനായി മൈ വിഐ ആപ്പ് ,വിഐ മൂവിസ് ആൻഡ് ടിവി ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് അവരുടെ വി ഐ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ് കാണേണ്ടത്. സ്പീഡുള്ള ഡാറ്റയിലോ വൈഫൈ കണക്ഷനിലോ മത്സരങ്ങൾ കാണുന്നതായിരിക്കും നല്ലത്.

Read more; 'ഫുട്ബോൾ ലഹരിയാകുന്നു, താരാരാധനയ്ക്ക് വഴി വെക്കുന്നു, പ്രാർത്ഥന തടസപ്പെടരുത്'; ആവർത്തിച്ച് നാസർ ഫൈസി കൂടത്തായി

നിങ്ങളൊരു  ടാറ്റ സ്കൈ വരിക്കാരനാണെങ്കിൽ ടാറ്റ പ്ലേ ഉപയോഗിക്കാൻ എളുപ്പമായിരിക്കും. നിങ്ങൾ എവിടെയാണെങ്കിലും ടാറ്റ പ്ലേ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സബ്‌സ്‌ക്രൈബർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് കളി കാണാം.  ഹിന്ദി കമന്ററി ആവശ്യമുള്ളവർക്ക് സ്‌പോർട്‌സ് 18/ സ്‌പോർട്‌സ് 18 എച്ച്‌ഡി അല്ലെങ്കിൽ എംടിവി എച്ച്‌ഡി വഴിയും മത്സരം കാണാൻ കഴിയും.

click me!