ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിൽ; 80 ശതമാനം വരെ ഓഫര്‍

Published : Dec 01, 2019, 10:08 AM IST
ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിൽ; 80 ശതമാനം വരെ ഓഫര്‍

Synopsis

ലാപ്ടോപ്പുകൾക്കും ക്യാമറകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും 80% വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.  ടിവികൾക്കും മറ്റ് അപ്ലയൻസുകൾക്കും 75% വരെ വിലക്കുറവാണുണ്ടാവുക. 

ബംഗലൂരു: ഇ-കോമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ട് വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിൽ അവതരിപ്പിക്കുന്നു. ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയിലിൽ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഈ ആനുകൂല്യം ഇഎംഐ ഇടപാടുകൾക്കും ലഭിക്കും. ഡിസംബർ ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെയാണ് ഫ്ലിപ്പ്കാർട്ടിൽ ഓഫർ വില്പന നടക്കുക.

ലാപ്ടോപ്പുകൾക്കും ക്യാമറകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും 80% വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.  ടിവികൾക്കും മറ്റ് അപ്ലയൻസുകൾക്കും 75% വരെ വിലക്കുറവാണുണ്ടാവുക. സെയിലിലൂടെ മൊബൈൽ വാങ്ങുന്നവർക്ക് നോ കോസ്റ്റ് ഇഎംഐ, കാർഡ്‌ലെസ്സ് ക്രെഡിറ്റ്, എക്സ്ചേഞ്ച് ഓഫർ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

12,999 രൂപയ്ക്ക് ബേസിക് 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡൽ റിയൽമി 5 പ്രൊ സ്മാർട്ഫോൺ  വാങ്ങാനാവും. 16,999 രൂപ വിലയിൽ ലോഞ്ച് ചെയ്ത റിയൽമിയുടെ തന്നെ റിയൽമി X 14,999 രൂപയ്ക്കാണ് ലഭിക്കുക. പ്രീപെയ്ഡ് ട്രാൻസാക്ഷനിലെ 1,000 രൂപ ഓഫ് അടക്കമാണ് ഈ വില.  

9,999 രൂപ വിലയുള്ള ബജറ്റ് സ്മാർട്ഫോണായ റിയൽമി 5 ഫ്ലിപ്കാർട്ട് സെയിലിൽ 8,999 രൂപയ്ക്കാണ് ലഭിക്കുക. 665 AIE പ്രോസസറിലാണ്  നാല് ക്യാമറകളുള്ള റിയൽമിയുടെ റിയൽമി 5 സ്‌നാപ്ഡ്രാഗണ്‍ പ്രവർത്തിക്കുന്നത്. പ്രധാന ക്യാമറ 12 എംപിയാണ്.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ