സൈബര്‍ ആക്രമണം: താറുമാറായി ഈ രാജ്യത്തെ ആരോഗ്യ സംവിധാനം; ലോകത്തിന് മുന്നറിയിപ്പ്.!

Web Desk   | Asianet News
Published : May 21, 2021, 08:14 AM ISTUpdated : May 21, 2021, 10:35 AM IST
സൈബര്‍ ആക്രമണം: താറുമാറായി ഈ രാജ്യത്തെ ആരോഗ്യ സംവിധാനം; ലോകത്തിന് മുന്നറിയിപ്പ്.!

Synopsis

രണ്ടായിരത്തിലധികം രോഗികള്‍ അഭിമുഖീകരിക്കുന്ന ഐടി സംവിധാനങ്ങളെ സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചു. ആരോഗ്യ സേവനത്തിലുടനീളം 80,000 ഉപകരണങ്ങളെ അത്തരം സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഹെന്റി ഐറിഷ് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു. 

റീഷ് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ച സൈബര്‍ ആക്രമണം നടന്നു നാലു ദിവസത്തിന് ശേഷവും കാര്യങ്ങള്‍ പുനസ്ഥാപിക്കാനാവാതെ നട്ടംതിരിഞ്ഞ് അധികൃതര്‍. അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനത്തിനു നേര്‍ക്കു വെള്ളിയാഴ്ച നടന്ന സൈബര്‍ ആക്രമണത്തിനുശേഷം ആയിരക്കണക്കിന് ഡയഗ്‌നോസ്റ്റിക്, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയകള്‍ എന്നിവ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. സംവിധാനങ്ങള്‍ ഓണ്‍ലൈനില്‍ തിരികെ ലഭിക്കുന്നതിന് നൂറുകണക്കിന് ആളുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പക്ഷേ പൊതുജനാരോഗ്യ സേവനം സാധാരണ നിലയിലേക്ക് എത്താന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു

രണ്ടായിരത്തിലധികം രോഗികള്‍ അഭിമുഖീകരിക്കുന്ന ഐടി സംവിധാനങ്ങളെ സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചു. ആരോഗ്യ സേവനത്തിലുടനീളം 80,000 ഉപകരണങ്ങളെ അത്തരം സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഹെന്റി ഐറിഷ് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു. റേഡിയോളജി, റേഡിയോ തെറാപ്പി, പ്രസവാവധി, നവജാത സേവനങ്ങള്‍ എന്നിവ പോലുള്ള രോഗികളുടെ ഡയഗ്‌നോസ്റ്റിക്‌സില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിസ്റ്റങ്ങള്‍ എന്നിവ വീണ്ടെടുക്കുന്നതിന് അധികൃതര്‍ മുന്‍ഗണന നല്‍കുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കോടിക്കണക്കിനു ഡോളറാണ് ഇതിനായി സംഘം ആവശ്യപ്പെട്ടത്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന സൈബര്‍ ഗ്രൂപ്പായ കോണ്ടി 20 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡാര്‍ക്ക്‌നെറ്റ് സൈറ്റിലെ പേജില്‍ പറയുന്നു. പണം ലഭിച്ചില്ലെങ്കില്‍ 'നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കാനും വില്‍ക്കാനും ആരംഭിക്കുമെന്ന്' സംഘം തിങ്കളാഴ്ച ഭീഷണിപ്പെടുത്തി. എന്നാല്‍, 'സര്‍ക്കാര്‍ പണം നല്‍കില്ല,' ജസ്റ്റിസ് മന്ത്രി ഹെതര്‍ ഹംഫ്രീസ് പറഞ്ഞു. 

ഐറിഷ് അസോസിയേഷന്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ ആളുകള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ആശുപത്രി എമര്‍ജന്‍സി റൂമുകളില്‍ പോകരുതെന്ന് ആവശ്യപ്പെട്ടു. രക്തപരിശോധന, എക്‌സ്‌റേ, സ്‌കാന്‍ എന്നിവയുടെ ഇലക്ട്രോണിക് ക്രമീകരണം ലഭ്യമല്ലെന്നും മുന്‍ എക്‌സ്‌റേ അല്ലെങ്കില്‍ സ്‌കാന്‍ ഫലങ്ങളിലേക്ക് ക്ലിനിക്കുകള്‍ക്ക് പ്രവേശനമില്ലെന്നും അസോസിയേഷന്‍ അറിയിച്ചു. പല ആശുപത്രി ടെലിഫോണ്‍ സംവിധാനങ്ങളും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവ പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉപയോഗിക്കുന്ന സംവിധാനവും നിലച്ചിരിക്കുകയാണ്.

ഇതിനു പുറമേ കോവിഡ് സമയത്ത് നിരവധി സൈബര്‍ ആക്രമണങ്ങളാണ് ലോകമെമ്പാടും നടന്നത്. പാരീസ് ആസ്ഥാനമായുള്ള ഇന്‍ഷുറന്‍സ് കമ്പനിയായ ആക്‌സയുടെ തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ നാല് ഏഷ്യന്‍ അഫിലിയേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്നു തടസ്സപ്പെട്ടിരുന്നു. മെഡിക്കല്‍ റെക്കോര്‍ഡുകള്‍, കസ്റ്റമര്‍ ഐഡികള്‍, ആശുപത്രികളുമായും ഡോക്ടര്‍മാരുമായും ഉള്ള പ്രത്യേക ആശയവിനിമയങ്ങള്‍ എന്നിവയുള്‍പ്പെടെ 3 ടെറാബൈറ്റ് ഡാറ്റ മോഷ്ടിച്ചതായി അക്രമികള്‍ അവകാശപ്പെട്ടു. യുഎസിലെ ഏറ്റവും മോശമായ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ തടസപ്പെട്ടു. പുറമേ, കിഴക്കന്‍ തീരത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുന്ന കൊളോണിയല്‍ പൈപ്പ്‌ലൈന്‍ ഏകദേശം ഒരാഴ്ചയോളം വിതരണം തടസ്സപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ