കണക്കുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നോ? ഇനി സിമ്പിള്‍, വേഗത്തില്‍ ചെയ്യാന്‍ ആപ്പുകള്‍

By Web TeamFirst Published Mar 6, 2024, 4:00 PM IST
Highlights

'വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് എളുപ്പത്തില്‍ കണക്ക് പഠിക്കാന്‍ സഹായിക്കുന്ന ആപ്പുകളായി മാത് സ്സോള്‍വറും ഫോട്ടോമാതും മാറിക്കഴിഞ്ഞു.'

കണക്കുകള്‍ ചെയ്യാന്‍ ഇനി ഫോണിലെ കാല്‍ക്കുലേറ്റര്‍ ഓപ്പണാക്കാന്‍ ഓടേണ്ട. പകരം ഫോണ്‍ ക്യാമറ ഉപയോഗിച്ച് കൂട്ടിയാലോ. എങ്ങനെയെന്നല്ലേ?. ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട ഒരു കണക്കിന് മുകളില്‍ പിടിക്കുക. ഇത് എഴുതിയതോ, പ്രിന്റ് ചെയ്തതോ ആകാം. അപ്പോള്‍ തന്നെ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver), ഗൂഗിള്‍ ഫോട്ടോമാത് (Photomath) തുടങ്ങിയ ആപ്പുകളിലെ എഐ പണി തുടങ്ങിക്കോളും. നിമിഷങ്ങള്‍ക്കുളളില്‍ ഉത്തരവും ലഭിക്കും. കൂടാതെ ഉത്തരം ലഭിച്ചതിനെക്കുറിച്ചുള്ള വഴികളും വിശദമായി പറഞ്ഞു തരും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് എളുപ്പത്തില്‍ കണക്ക് പഠിക്കാന്‍ സഹായിക്കുന്ന ആപ്പുകളായി മാത് സ്സോള്‍വറും ഫോട്ടോമാതും മാറിക്കഴിഞ്ഞു. ഒരു ഗണിത പ്രശ്നത്തിന്റെ ഉത്തരത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നത് വിശദമായി കാണിച്ചു തരുമെന്നതാണ് ഇവയുടെ പ്രത്യേകത. 

കണക്കില്‍ മിടുക്കരല്ലാത്ത രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ചെയ്ത ഗണിത പ്രശ്നം ശരിയാണോ എന്ന് പരിശോധിക്കാനും ഈ ആപ്പുകള്‍ സഹായകമാകും.  ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഈ ആപ്പുകളുണ്ട്. പ്ലേ സ്റ്റോറില്‍ മാത് സോള്‍വര്‍ എന്നാണ് മൈക്രോസോഫ്റ്റിന്റെ ആപ്പിന് പേരിട്ടിരിക്കുന്നതെങ്കില്‍, ആപ് സ്റ്റോറില്‍ മാത്സ് (Maths) സോള്‍വര്‍-എച്ഡബ്ല്യു (HW) എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടു പ്ലാറ്റ്ഫോമിലും ഇത് ഫ്രീയാണ്.

Latest Videos

ഗൂഗിളിന്റെ ആപ്പിന് ഫോട്ടോമാത് പ്ലസ് എന്ന് ഒരു വേര്‍ഷനും ഉണ്ട്. ഇതിന് 449/849 രൂപ സബ്‌സ്‌ക്രിപ്ഷന്‍ തുകയായി അടയ്ക്കണം. ഈ വേര്‍ഷനില്‍ പാഠ്യപുസ്തകത്തിലുള്ള കണക്കുകള്‍ക്കൊപ്പം ആനിമേറ്റ് ചെയ്ത ട്യൂട്ടോറിയലുകളും ലഭിക്കും. ഫ്രീ വേര്‍ഷനെക്കാള്‍ വിശദമായി കുട്ടികള്‍ക്ക് കണക്ക് പറഞ്ഞു നല്‍കും. ആപ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും സെര്‍ച്ച് ചെയ്താല്‍ ഇവ വേഗം ലഭിക്കും. ഓരോ ആപ്പും തുറന്ന് ചെയ്യാനുള്ള കണക്കിനു നേരെ ക്യാമറ പിടിക്കുക. തുടര്‍ന്ന് ആപ്പില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോവുക.

ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ 
 

tags
click me!