Latest Videos

ഇന്ന് മുതല്‍ ഗൂഗിള്‍ ഫോട്ടോസ് 'ലിമിറ്റഡ്'; പകരം ചെയ്യാന്‍ സാധിക്കുന്നത്

By Web TeamFirst Published Jun 1, 2021, 8:57 AM IST
Highlights

photos.google.com/storage എന്ന പേജ് തുറന്നാൽ മതി. എന്നാല്‍ മെയ് 31വരെ അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾ നഷ്ടമാകില്ലെന്നു മാത്രമല്ല ഇവ ജൂൺ 1 മുതൽ ബാധകമാകുന്ന 15 ജിബി കവറേജിൽ വരില്ല. 

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ (ജൂണ്‍ 1,2021) ലിമിറ്റഡാണ്. അതായത്  ജൂൺ 1 മുതൽ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് പരിധി 15 ജിബിയാണ്. അതായത് ഇനി അണ്‍ലിമിറ്റഡ് അപ്ലോഡിംഗ് നടക്കില്ലെന്ന് സാരം. അധിക സ്പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്ക്ക് 100 ജിബിയോ 210 രൂപയ്ക്ക് 200 ജിബിയോ അധിരം ലഭിക്കും. ഇപ്പോള്‍ നിങ്ങളുടെ പരിധി മനസിലാക്കണമെങ്കില്‍, photos.google.com/storage എന്ന പേജ് തുറന്നാൽ മതി. 

പകരം ഏത് ഉപയോഗിക്കും

ഗൂഗിള്‍ ഫോട്ടോസ് പരിധി വയ്ക്കുമ്പോള്‍ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈനായി എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നത് പരിശോധിച്ചാല്‍ മുന്നില്‍ വരുന്നത് ഇവയാണ്
ഫ്ലിക്കർ പ്രോ: അൺലിമിറ്റഡ് സ്റ്റോറേജാണ് യൂസറിന് ലഭിക്കുക. പ്രതിമാസം 580 രൂപയോ,പ്രതിവർഷം 5200ക്കോ സബ്സ്ക്രൈബ് ചെയ്യാം
ആപ്പിൾ ഐ ക്ലൗഡ്: പ്ലാനോ, വൺ സബ്സ്ക്രിപ്ഷൻ പ്ലാനോ ഉപയോഗിച്ച് ഇത് എടുക്കാം. 75 രൂപക്ക് 50 ജിബിയും 219 രൂപക്ക് 200 ജിബിയും സ്റ്റോറേജ് ലഭിക്കും. 2 ടിബി സ്റ്റോറേജിന് 749 രൂപയാണ്.
ആമസോണ്‍: പ്രൈം അംഗത്വം ഉള്ളവർക്ക്  ആമസോൺ ഫോട്ടോസ് സ്റ്റോറേജ് ഫ്രീയാണ്. അല്ലാത്തവർക്ക് 100 ജിബി സ്റ്റോറേജിന് 150 രൂപ പ്രതിമാസം നൽകണം.
വണ്‍ഡ്രൈവ്: മികച്ച് സ്റ്റോറേജ് ഓപ്ഷനുകളിലൊന്നാണിത്. ബേസികായി 5 ജി.ബി ഡാറ്റയാണ് ലഭിക്കുന്നത്. 1ടിബി ഡാറ്റക്ക് പ്രതിമാസം 489 രൂപ നൽകാം. പ്രതിവർഷം 4899 രൂപയാണ് ചാർജ്

ഗൂഗിള്‍ ഫോട്ടോസ് എന്തുകൊണ്ട് ലിമിറ്റഡായി

ഒരു ദിവസം തങ്ങളുടെ വിവിധ സേവനങ്ങളിലായി ഗൂഗിളിന്‍റെ ശേഖരശേഷിയുടെ 43 ലക്ഷം ജിബി ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇത് വലിയ ബാധ്യതയാണ് ഗൂഗിളിന്, അത് മാത്രമല്ല പല ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഗൂഗിള്‍ ഫോട്ടോസ് അപ്ലോഡ് തീര്‍ത്തും ഓട്ടോമാറ്റിക്കായി നടക്കുന്നു. ഇത്തരം ഘട്ടത്തില്‍ ഒരു വരുമാന മാര്‍ഗ്ഗവും ഗൂഗിള്‍ പ്രതീക്ഷിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!