രണ്ട് കോടിപ്പേര്‍ ഡൌണ്‍ലോഡ് ചെയ്ത മൂന്ന് ആപ്പുകളെ പുറത്താക്കി ഗൂഗിള്‍

By Web TeamFirst Published Oct 27, 2020, 5:45 PM IST
Highlights

ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗൂഗിള്‍ നടപടി എടുത്തത്. 

ന്യൂയോര്‍ക്ക്: രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, കാറ്റ്സ് ആന്‍റ് കോസ് പ്ലേ എന്നീ ആപ്പുകളെയാണ് ഗൂഗിള്‍ ഒഴിവാക്കിയത്. അമേരിക്കയിലും മറ്റും യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയ ആപ്പുകളായിരുന്നു ഇവ.

ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൌണ്ടബിലിറ്റി കൌണ്‍സില്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗൂഗിള്‍ നടപടി എടുത്തത്. 

ഗൂഗിളിന്‍റെ ഡാറ്റ നയത്തിന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതായിരുന്നു ഗുരുതര ആരോപണം. ഇത് കണ്ടെത്തിയതോടെ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു - ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.

അടുത്തിടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ചില ക്രമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നു എന്ന പേരില്‍ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകളുടെ നീക്കം ചെയ്യല്‍ എന്നത് ശ്രദ്ധേയമാണ്.

click me!