രാജ്യം 'ദേശീയ ഗാനം' ആലപിക്കുന്നു; നിങ്ങള്‍ക്കും ചേരാം; ഇന്ന് അവസാന ദിനം

By Web TeamFirst Published Aug 10, 2020, 4:40 PM IST
Highlights

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശബ്ദങ്ങളില്‍ പാടിയ ദേശീയ ഗാനം ശകലങ്ങള്‍ ചേര്‍ത്തുള്ള ദേശീയ ഗാനം ഓഗസ്റ്റ് 15ന് പുറത്തിറക്കും.

ദില്ലി: ഓഗസ്റ്റ് 15 സ്വതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ ആഘോഷ രീതി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഒരുക്കി ഗൂഗിളും പ്രസാര്‍ഭാരതിയും. ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശബ്ദങ്ങളില്‍ പാടിയ ദേശീയ ഗാനം ശകലങ്ങള്‍ ചേര്‍ത്തുള്ള ദേശീയ ഗാനം ഓഗസ്റ്റ് 15ന് പുറത്തിറക്കും.

ഇതിലേക്ക് ഇപ്പോള്‍ എല്ലാവര്‍ക്കും ഗാനങ്ങള്‍ അയക്കാം. അതിനായി  https://soundsofindia.withgoogle.com/ എന്ന ലിങ്കില്‍ പോയാല്‍ മതി. ഇന്നാണ് ഈ പരിപാടിയുടെ അവസാന ദിനം. ഈ ലിങ്കില്‍ പോയാല്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് നിങ്ങള്‍ക്ക് ദേശീയ  ഗാനം പാടി റെക്കോഡ് ചെയ്യാം. ദേശീയ ഗാനത്തിന്‍റെ വരികളും ഇതില്‍ ലഭിക്കും.

ഒറ്റയ്ക്കോ  കൂട്ടായോ റെക്കോഡിംഗ് നിര്‍വഹിക്കാം. വാദ്യോപകരണങ്ങളില്‍ ദേശീയ ഗാനം വായിക്കുന്നവര്‍ക്ക് അതും നടത്താന്‍ അനുവാദമുണ്ട്. ഗൂഗിളാണ് ഈ പ്രോജക്ടുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രസാര്‍ഭാരതിയുടെയും വെര്‍ച്വല്‍ ഇന്ത്യയുടെയും പിന്തുണയുണ്ട്. ഓഗസ്റ്റ് 15ന് 'സൌണ്ട് ഓഫ് ഇന്ത്യ' എന്നു പേരുള്ള ഈ പദ്ധതി പ്രകാരം തയ്യാറാക്കിയ ദേശീയ ഗാനം പുറത്തുവിടും.

click me!