സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ...
മോര്‍ഫ് ചെയ്ത ദൃശ്യങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആളുകളെ അപകീര്‍ത്തിപ്പെടുത്തുക, സൈബര്‍ ആക്രമണം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നിങ്ങനെ നിരവധി സൈബര്‍ ക്രൈമുകള്‍ ദിനംപ്രതി സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി സൈബര്‍ ക്രൈമുകള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്.
www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
ഹോം സ്ക്രീനില്‍ മെയിന്‍ മെനുവില്‍ കാണുന്ന 'റിപ്പോര്‍ട്ട് സൈബര്‍ ക്രൈം' (Report Cyber Crime) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
അതില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് (Financial Fraud), അദര്‍ സൈബര്‍ ക്രൈം (Other Cyber Crime) എന്നീ രണ്ട് വിഭാഗങ്ങള്‍ കാണാം
സാമ്പത്തിക തട്ടിപ്പ് ആണെങ്കില്‍ 'ഫിനാന്‍ഷ്യല്‍ ഫ്രോഡ്' (Financial Fraud) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം 'ഫയല്‍ എ കംപ്ലെയിന്‍റ്' (File A Complaint) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക