വായിച്ച് പോകരുത്; വല്ലതും സംഭാവന ചെയ്യണം; ഇന്ത്യക്കാരോട് അപേക്ഷയുമായി വിക്കിപീഡിയ

By Web TeamFirst Published Jul 29, 2020, 4:57 PM IST
Highlights

ഇത് അല്‍പം മോശമായ കാര്യമാണ്, പക്ഷെ സ്ക്രോള്‍ ചെയ്ത് പോകരുത്. ഈ ബുധനാഴ്ച നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു, വിക്കിപീഡിയയുടെ സ്വതന്ത്ര്യ സ്വഭാവം സംരക്ഷിക്കാന്‍. 

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയ ഇന്ത്യക്കാരോട് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത്. ജൂലൈ 29 ബുധനാഴ്ച മാത്രം വിക്കി തുറക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഈ സന്ദേശം എത്തുന്നത്.

ഇത് അരോചകമായ ഒരു കാര്യമാണ്, പക്ഷെ സ്ക്രോള്‍ ചെയ്ത് പോകരുത്. ഈ ബുധനാഴ്ച നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു, വിക്കിപീഡിയയുടെ സ്വതന്ത്ര്യ സ്വഭാവം സംരക്ഷിക്കാന്‍. 98 ശതമാനം ഞങ്ങളുടെ വായനക്കാര്‍ ഒന്നും സംഭവനയായി നല്‍കുന്നില്ല. നിങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തനാണ് നേരത്തെ സംഭവന ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്ദി.

നിങ്ങളുടെ ഒരു 150 രൂപ സഹായം വിക്കിയെ വര്‍ഷങ്ങളോളം ജീവിപ്പിക്കും. പലരും വിക്കിയെ സഹായിക്കുന്നത് ചെറിയ കാരണത്താലാണ്- ഇത് ഉപകാരപ്രഥമാണ്. ഇത്രയും വര്‍ഷത്തിനിടെ നിങ്ങള്‍ക്ക് 150 രൂപയുടെ എങ്കിലും വിജ്ഞാനം വിക്കിപീഡിയ നല്‍കിയിട്ടുണ്ടെങ്കില്‍ ഒരു നിമിഷം എടുത്ത് സംഭാവന നല്‍കൂ. - വിക്കിപീഡിയയുടെ സന്ദേശം പറയുന്നു.

150 രൂപ മുതലാണ് വിക്കിക്ക് സംഭാവന നല്‍കാന്‍ സാധിക്കുന്നത്. ഇത് എത്ര തുകവരെയും ആകാം. വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും. യുപിഐ വഴിയും പണം നല്‍കാം. 

click me!