ഐആര്‍സിടിസി ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നു; ടിക്കറ്റ് ബുക്ക് ചെയ്യുന്നതിങ്ങനെ

By Web TeamFirst Published Feb 7, 2021, 8:38 AM IST
Highlights

അവിടെ അവരുടെ പുറപ്പെടല്‍ വിശദാംശങ്ങള്‍, വരവിന്റെ വിശദാംശങ്ങള്‍ എന്നിവ നല്‍കാം. യാത്രക്കാര്‍ക്ക് സീറ്റുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തിരഞ്ഞെടുക്കാനും കഴിയും.

യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഐആര്‍സിടിസിയും. ഇനി ബസ് യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ടിക്കറ്റിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസി ഇപ്പോള്‍ ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ആരംഭിച്ചു. 
ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ക്ക് https://www.bus.irctc.co.in/home എന്നതിലേക്ക് പോകാം. അവിടെ അവരുടെ പുറപ്പെടല്‍ വിശദാംശങ്ങള്‍, വരവിന്റെ വിശദാംശങ്ങള്‍ എന്നിവ നല്‍കാം. യാത്രക്കാര്‍ക്ക് സീറ്റുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തിരഞ്ഞെടുക്കാനും കഴിയും.

'റെയില്‍വേ മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഐആര്‍സിടിസി ക്രമേണ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷോപ്പ് ട്രാവല്‍ പോര്‍ട്ടല്‍ ആയി മാറുകയാണ്,' ഐആര്‍സിടിസി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനായി, ഇതിനകം തന്നെ ഓണ്‍ലൈന്‍ റെയില്‍, ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് എന്നിവ ഐആര്‍സിടിസി ആരംഭിച്ചു.

ബസുകള്‍ ബുക്ക് ചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് ബസുകളുടെ ചിത്രങ്ങളും പരിശോധിക്കാം. ഒരു ഇടപാടില്‍ പരമാവധി ആറ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് വെബ്‌സൈറ്റ് പറയുന്നു. യുപിഎസ്ആര്‍ടിസി, എപിഎസ്ആര്‍ടിസി, ജിഎസ്ആര്‍ടിസി, ഒഎസ്ആര്‍ടിസി, കേരള ആര്‍ടിസി മുതലായ സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ ബസുകളുടെ എല്ലാ ബസുകളും ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ഐആര്‍സിടിസി മൊബൈല്‍ ആപ്ലിക്കേഷനില്‍ ഈ സേവനങ്ങള്‍ മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ പൊതുജനത്തിന് മൊബൈല്‍ വഴിയും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കും.

ഐആര്‍സിടിസി 50,000 ത്തിലധികം സംസ്ഥാന റോഡ് ഗതാഗതവും 22 സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്ന സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബസ് ബുക്കിംഗ് സേവനങ്ങള്‍ നല്‍കുന്നു. ഓണ്‍ലൈന്‍ ബസ് ബുക്കിംഗിന്റെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളെ വിവിധതരം ബസുകള്‍ കാണാനും റൂട്ട്, യാത്രാ സൗകര്യങ്ങള്‍, അതിന്റെ അവലോകനങ്ങള്‍, റേറ്റിംഗുകള്‍, ലഭ്യമായ ബസ് ഇമേജുകള്‍ എന്നിവ കണക്കിലെടുത്ത് യാത്രയ്ക്ക് അനുയോജ്യമായ ബസ് തിരഞ്ഞെടുക്കാനും അനുവദിക്കുന്നു. ഇതോടൊപ്പം, ഉപഭോക്താക്കള്‍ക്ക് അവരുടെ പിക്ക് അപ്പ് ഡ്രോപ്പ് പോയിന്റുകളും സമയവും തിരഞ്ഞെടുക്കാനും നിലവിലുള്ള ബാങ്ക്, ഇ-വാലറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവ ഉപയോഗിച്ച് ന്യായമായ വിലയ്ക്ക് യാത്ര ബുക്ക് ചെയ്യാനും കഴിയും.

click me!