ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും; പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ ചെയർമാൻ

By Web TeamFirst Published Dec 23, 2023, 4:28 AM IST
Highlights

126 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് ആദിത്യ എല്‍ വണ്‍ അതിന്റെ ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് എത്തുന്നത്. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.

അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തും. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് ആതിദ്യ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയ്യതി വിക്ഷേപിച്ച 126 ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ ലക്ഷ്യത്തിലെത്തുന്നത്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യസ്ഥാനമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. പ്രതീക്ഷിക്കുന്നത് പോലെ ജനുവരി ആറിന് ആദിത്യ എല്‍ വണ്ണില്‍ എത്തിച്ചേരും കൃത്യമായ സമയം പിന്നീട് അറിയിക്കും. എല്‍ വണ്‍ പോയിന്റില്‍ എത്തുന്നതോടെ ആദിത്യയിലെ എഞ്ചിന്‍ ഒന്നുകൂടി പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ മുന്നോട്ട് പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. പിന്നീട് അതേ സ്ഥാനത്തു നിന്നുതന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങും. 

ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ സൂര്യന് ചുറ്റും നടക്കുന്ന വിവിധ കാര്യങ്ങള്‍ പഠിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവരങ്ങള്‍ ലഭ്യമാവും. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ പഠനങ്ങള്‍ക്ക് സഹായകമായ വിവരങ്ങള്‍ ആദിത്യയില്‍ നിന്ന് ലഭ്യമാവുമെന്നും സോമനാഥ് പറഞ്ഞു. സാങ്കേതികമായ അതിശക്തമായ ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അഹ്മദാബാദില്‍ വിജ്ഞാന ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറ‍ഞ്ഞു. 

അമ്മാവനുമായി വഴക്കിട്ടെന്ന പേരില്‍ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചു; അന്വേഷണം തുടങ്ങിയെന്ന് ഡിവൈഎസ്പി

കോഴിക്കോട്: ആദിവാസി വിഭാഗക്കാരനായ വിദ്യാർത്ഥിയെ പോലീസ് മർദ്ദിച്ചതായി പരാതി. കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്‍പി അറിയിച്ചു.

കോഴിക്കോട് കട്ടാങ്ങലിലെ അമ്മ വീട്ടില്‍ വച്ച് അമ്മാവനുമായി വഴക്കുണ്ടാക്കിയെന്ന പേരില്‍ കുന്ദമംഗലം സ്റ്റേഷനില്‍ നിന്നെത്തിയ എസ്ഐയും രണ്ട് പൊലീസുകാരും തന്നെ മര്‍ദ്ദിച്ചെന്നാണ് പട്ടിഗവര്‍ഗ്ഗ വിഭാഗക്കാരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായിരുന്നതിനാല്‍ അമ്മ വീട്ടിലായിരുന്നു കുട്ടി കുറച്ച് നാളായി താമസിച്ചിരുന്നത്.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വൈകിയെന്ന പേരില്‍ മദ്യ ലഹരിയിലായിരുന്ന അമ്മാവന്‍ മകനെ കൈയ്യേറ്റം ചെയ്യുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. മകന്‍ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. പ്രശ്നപരിഹാരത്തിനായി ബന്ധുക്കള്‍ കുന്ദമംഗലം പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് മകനോട് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പിതാവ് പറയുന്നു.

ആദ്യം എസ്ഐയും പിന്നീട് കൂടെ ഉണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചുവെന്ന് കുട്ടി പറയുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്കും ശരീത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റുവെന്നും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കാട്ടി പിതാവ് ചൈല്‍ഡ് ലൈനിലും പട്ടികവര്‍ഗ്ഗ വകുപ്പിലും പരാതി നല്‍കി. തുടര്‍ന്ന് കുന്ദമംഗംലം ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!