ജെഫ് ബ്ലാക്ക്ബേൺ ആമസോൺ വിടുന്നുവെന്ന് റിപ്പോർട്ട്

Published : Dec 04, 2022, 03:34 AM IST
ജെഫ് ബ്ലാക്ക്ബേൺ ആമസോൺ വിടുന്നുവെന്ന് റിപ്പോർട്ട്

Synopsis

റിങ്‌സ് ഓഫ് പവർ പോലുള്ള ഷോകളുടെ വിജയിച്ചതിനും ഈ വർഷം സിനിമാ സ്റ്റുഡിയോ എം‌ജി‌എം ഏറ്റെടുത്തതിനും പിന്നിലെ നിറ സാന്നിധ്യം ആയിരുന്നു ബ്ലാക്ക്‌ബേണ്‍

ജെഫ് ബ്ലാക്ക്ബേൺ ആമസോണിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. Amazon.com-ന്റെ  മീഡിയ എക്സിക്യൂട്ടിവാണ് ജെഫ് ബ്ലാക്ക്ബേൺ. 2023-ന്റെ തുടക്കത്തിൽ തന്നെ വിരമിക്കുമെന്നാണ് സൂചന. ബ്ലാക്ക്ബേണിന്റെ നേതൃത്വത്തിലുള്ള മീഡിയ, എന്റർടൈൻമെന്റ് ബിസിനസുകളിൽ നിലവിലെ എക്സിക്യൂട്ടീവുമാരായ മൈക്ക് ഹോപ്കിൻസ്, സ്റ്റീവ് ബൂം എന്നിവർ മേൽനോട്ടം വഹിക്കും. പ്രൈം വീഡിയോ, ആമസോൺ സ്റ്റുഡിയോ, മ്യൂസിക്, ഓഡിബിൾ, ഗെയിമുകൾ, ട്വിച്ച് എന്നിവ ബിസിനസുകളിൽ ഉൾപ്പെടുന്നു. ആമസോണിൽ സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബ്ലാക്ക്ബേൺ, 1998ലാണ് ആമസോണിൽ ചേർന്നത്. 

പിന്നിട് ഡച്ച് ബാങ്കിലെ പ്രാരംഭ പബ്ലിക് ഓഫറിംഗ് പ്രോസ്പെക്ടസിലൂടെ കമ്പനിയെ ബ്ലാക്ക്ബേൺ നയിച്ചു. 2021 ഫെബ്രുവരിയിൽ അദ്ദേഹം ആമസോണിൽ നിന്ന്  പോയെങ്കിലും 2021 മെയ് മാസത്തിൽ തിരിച്ചെത്തി."കുടുംബത്തിനൊപ്പം കൂടുതൽ സമയം  ചെലവഴിക്കാനാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്" എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, റിങ്‌സ് ഓഫ് പവർ പോലുള്ള ഷോകളുടെ വിജയിച്ചതിനും ഈ വർഷം സിനിമാ സ്റ്റുഡിയോ എം‌ജി‌എം ഏറ്റെടുത്തതിനും പിന്നിൽ ബ്ലാക്ക്‌ബേണിന്റെ സാന്നിധ്യം ഉണ്ടെന്ന് ആമസോൺ പറഞ്ഞു. ആമസോണിലെ കൂട്ടപിരിച്ചുവിടൽ അടുത്ത വർഷം വരെ നീളുമെന്ന് റിപ്പോർട്ട്. സിഇഒ ആൻഡി ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയാണ് ആമസോൺ. 2021ൽ കമ്പനിയ്ക്ക് 1.88 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്നു . കഴിഞ്ഞയാഴ്ച അത് ഇടിഞ്ഞ് ഏകദേശം 87900 കോടി ഡോളറായി  മാറിയിരുന്നു. ഞെട്ടിക്കുന്ന തകർച്ച എന്ന ഹെഡ്ലൈനോടെയാണ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വർഷങ്ങളായി കിതപ്പെന്തെന്ന് അറിയാത്ത ആമസോൺ അടുത്തിടെയായി കിതച്ച് കിതച്ച് മുന്നോട്ട് പോകുന്നതാണ് വിപണി കാണുന്നത്. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. 

ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത്  ചെലവ് ചുരുക്കലാണ്. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ