ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് കിടിലന്‍ ഓഫറുകളുമായി ജിയോ

Web Desk   | Asianet News
Published : Aug 26, 2020, 07:21 AM IST
ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് കിടിലന്‍ ഓഫറുകളുമായി ജിയോ

Synopsis

499 പ്ലാനില്‍ റിലയൻസ് ജിയോ 499 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് അവതരിപ്പിച്ചു. ഇതില്‍ 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു

മുംബൈ: വരുന്ന ഐപിഎല്‍ സീസണ്‍ അടക്കം മുന്നില്‍കണ്ട് പുതിയ ഓഫറുമായി ജിയോ രംഗത്ത്.
399 വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് ഡേറ്റാ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഒന്നിലധികം പ്രീപെയ്ഡ് വോയ്‌സ്, ഡേറ്റ ആഡ്-ഓൺ പ്ലാനുകളാണ് റിലയൻസ് ജിയോയിലുള്ളത്.

499 പ്ലാനില്‍ റിലയൻസ് ജിയോ 499 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് അവതരിപ്പിച്ചു. ഇതില്‍ 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പരിധിയില്ലാത്ത ക്രിക്കറ്റ് കവറേജ് നൽകുമെന്നും കമ്പനി അറിയിച്ചു. സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങൾക്ക് പുറമെ, 56 ദിവസത്തെ കാലയളവിൽ റിലയൻസ് ജിയോ പ്രതിദിനം 1.5 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. വോയ്സ് കോള്‍ ഈ പ്ലാനിൽ ലഭിക്കുന്നില്ല.

777 ക്വാർട്ടർലി പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. എന്നാൽ, ഈ പ്ലാനിൽ വോയ്‌സ്, ഡേറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 

777 രൂപയുടെ ത്രൈമാസ പ്ലാനിൽ 131 ജിബി ഡേറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിങ്, 84 ദിവസത്തേക്ക് സാധുതയുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം എന്നിവ നൽകുന്നു. ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡേറ്റയും പായ്ക്കിനൊപ്പം 5 ജിബിയുടെ അധിക ഡേറ്റയും ലഭിക്കും. പാക്കിന്റെ കാലാവധി 84 ദിവസമാണ്.
 

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ