ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ

Published : Dec 24, 2023, 09:41 PM IST
ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ

Synopsis

ഒടിടി ആനുകൂല്യങ്ങളും കൂട്ടത്തിൽ ലഭിക്കും.75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. 

ദില്ലി: അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചത്. 399 രൂപയുടേയും 699 രൂപയുടേയും ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിലുള്ളത്. 

ഒടിടി ആനുകൂല്യങ്ങളും കൂട്ടത്തിൽ ലഭിക്കും.75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും ഇക്കൂട്ടത്തിലുണ്ട്. മൂന്ന് സിം കാർഡുകൾ ഈ പ്ലാനിൽ ഉപയോഗിക്കാനാകും. ഒരേ സമയം വ്യത്യസ്ത നമ്പറുകളിൽ മൂന്ന് പേർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താനാകുമെന്നത് നേട്ടമാണ്. എന്നാൽ അധിക കണക്ഷനുകൾ ഒരോന്നിനും പ്രതിമാസം 99 രൂപ അധികമായി അടയ്ക്കണം. 

ഓരോ സിം കാർഡിനും അഞ്ച് ജിബി ഡാറ്റ അധികമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. മൈജിയോ ആപ്പ് വഴി 5ജി ഡാറ്റ ആനുകൂല്യവും നേടാം. 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും പ്ലാനിലൂടെ സ്വന്തമാക്കാം. മൂന്ന് കണക്ഷനുകൾ വരെ ഉപയോ​ഗിക്കാനാകും. 

അധിക കണക്ഷനുകൾ ഓരോന്നിനും 99 രൂപയാണ് അധികമായി നൽകേണ്ടത്. 5 ജിബി ഡാറ്റയും ഓരോ കണക്ഷനും അധികമായി ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ആസ്വദിക്കാനും പ്ലാൻ അവസരമൊരുക്കുന്നുണ്ട്. പരിധിയില്ലാതെ 5ജി ഡാറ്റയും ലഭിക്കും. ജിയോ സിനിമ പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് ഒപ്പം ലഭ്യമാകില്ല.  

'ഇന്ധനം ലാഭിക്കാനാവുന്ന വഴികൾ' മുതൽ 'ലോക്കൽ ട്രെയിൻ വിവരങ്ങൾ' വരെ; എല്ലാം ഇനി ഗൂഗിള്‍ മാപ്പ്‌സിലൂടെ അറിയാം

ആകര്‍ഷകമായ പ്ലാനുകളുമായി ജിയോ; സൗജന്യ ജനപ്രിയ ഒടിടി സേവനങ്ങളും

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ