ജിയോമാര്‍ട്ട് ആപ് പ്ലേ സ്റ്റോറില്‍; പുതിയ ഓഫറുകളും

By Web TeamFirst Published Jul 19, 2020, 10:15 AM IST
Highlights

നിലവില്‍ 200 നഗരങ്ങളില്‍ മാത്രമാണ് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്കു വില്‍പ്പനയില്‍ മേല്‍ക്കോയ്മ നേടാനായിരിക്കും കമ്പനി ശ്രമിക്കുക 

മുംബൈ: റിലയന്‍സ് ജിയോമാര്‍ട്ട് ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലെത്തി. പലചരക്കു സാധനങ്ങള്‍ വാങ്ങുന്നതിനുളള ആപ് എന്ന വിവരണമാണ് ഇപ്പോള്‍ ആപ്പിനുളളത്. ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറിയും പ്രധാന ഭക്ഷണ പദാര്‍ഥങ്ങളും, പാനീയങ്ങള്‍, ബ്രാന്‍ഡഡ് ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയൊക്കെയാണ് തുടക്കത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. 

നിലവില്‍ 200 നഗരങ്ങളില്‍ മാത്രമാണ് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്കു വില്‍പ്പനയില്‍ മേല്‍ക്കോയ്മ നേടാനായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് പറയുന്നത്. ഡെലിവറി ഫ്രീ ആയിരിക്കുമെന്നതു കൂടാതെ, എംആര്‍പിയുടെ 5 ശതമാനമെങ്കിലും കിഴിവും നല്‍കുമെന്ന് കമ്പനി അറിയിക്കുന്നു. 

സാധനങ്ങള്‍ വാങ്ങാന്‍ ഒന്നിലേറെ രീതികളില്‍ പണമടയ്ക്കാം – നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ക്യാഷ് ഓണ്‍ ഡെലിവറിയും ഉണ്ട്.  തങ്ങള്‍ വില്‍ക്കുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയും മുഖ്യ പങ്കും കര്‍ഷകരില്‍ നിന്ന് നേരിട്ടു ശേഖരിച്ചതാണ് എന്നാണ് റിലയന്‍സ് പറയുന്നത്.

click me!