മാക്കഫി ആന്‍റി-വൈറസ് സൃഷ്ടാവ് ജോണ്‍ ഡേവിഡ് മാക്കഫി സ്പെയിനില്‍ അറസ്റ്റില്‍

By Web TeamFirst Published Oct 10, 2020, 3:21 PM IST
Highlights

അമേരിക്കന്‍ സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് കമ്മീഷനാണ്  ജോണ്‍ ഡേവിഡ് മാക്കഫിക്കെതിരെ കുറ്റങ്ങള്‍ ചാര്‍ത്തിയത്. 

മാന്‍ഡ്രിഡ്: ലോകപ്രശസ്ത കമ്പ്യൂട്ടര്‍ ആന്‍റി-വൈറസായ മാക്കഫി സൃഷ്ടാവ് ജോണ്‍ ഡേവിഡ് മാക്കഫി സ്പെയിനില്‍ അറസ്റ്റില്‍. നികുതി വെട്ടിപ്പിന്‍റെ പേരിലാണ് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ നിര്‍ദേശ പ്രകാരം ജോണ്‍ ഡേവിഡ് മാക്കഫിയെ സ്പാനീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ തന്നെ അമേരിക്കയ്ക്ക് കൈമാറിയേക്കും എന്നാണ് വാര്‍ത്തകള്‍.

അമേരിക്കന്‍ സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് കമ്മീഷനാണ്  ജോണ്‍ ഡേവിഡ് മാക്കഫിക്കെതിരെ കുറ്റങ്ങള്‍ ചാര്‍ത്തിയത്. സിവില്‍ ചാര്‍ജുകളാണ് മാക്കഫിക്കെതിരെ എന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ വാറണ്ട് വന്നത്. ഇതിന്‍റെ ബലത്തിലാണ് സ്പെയിനില്‍ വച്ച് അറസ്റ്റ് നടന്നത്.

മാക്കഫി തന്‍റെ പ്രശസ്തി ഉപയോഗിച്ച് 23.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പിരിച്ചെടുത്തുവെന്നാണ് കുറ്റം. എന്നാല്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപം എന്ന പേരില്‍ സ്വീകരിച്ച പണം തിരിച്ചുനല്‍കുന്ന വ്യവസ്ഥകള്‍ ഒന്നും അമേരിക്കന്‍ മാക്കഫി വ്യക്തമാക്കിയില്ല. 

തന്‍റെ നിക്ഷേപവും സമ്പാദ്യവും വ്യക്തമാക്കാതെ ഒന്നിനും ഉപയോഗമില്ലാത്ത ക്രിപ്റ്റോ കറന്‍സി കാണിച്ച് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ മാക്കഫി നിക്ഷേപം പിരിച്ചുവെന്നാണ് കണ്ടെത്തല്‍. മാക്കഫി മുന്നോട്ടുവച്ച ക്രിപ്റ്റോ കറന്‍സി നിക്ഷേപ പദ്ധതി തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അമേരിക്കന്‍ സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ വിവിധ കേസുകളില്‍ ഇതിന് മുന്‍പ് 22 തവണ മാക്കഫി അറസ്റ്റിലായിട്ടുണ്ട്. 1987 ലാണ് മാക്കഫി തന്‍റെ സോഫ്റ്റ്വെയര്‍ കമ്പനിയായ മാക്കഫി സ്ഥാപിച്ചത്. 1994ന് ശേഷം ഇയാള്‍ സ്വന്തം കമ്പനി വിട്ടു. സാമ്പത്തികമായി വിജയിച്ച ലോകത്തിലെ ആദ്യത്തെ ആന്‍റി വൈറസ് സോഫ്റ്റ്വെയറായിരുന്നു മാക്കഫി. 
 

click me!